കാസര്‍കോട്: സ്മൃതി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, മരണത്തിൽ ദുരൂഹത ഉണ്ടെന്ന് കുടുംബം. കാസര്‍കോട് ബന്തിയോട്ടുള്ള സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്ന 20കാരിയായ സ്മൃതിയെ കഴിഞ്ഞ ദിവസം ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ബന്തിയോട്ടുള്ള സ്വകാര്യ ആശുപത്രിയിൽ നഴ്സിംഗ് ട്രെയിനിയായിരുന്നു. കൊല്ലം തെന്മലക്ക് സമീപമുള്ള ഉരുക്കുളത്ത് നിന്ന് ജോലി തേടി കാസർകോട്ടേക്കു വന്നതാണ് യുവതി. സ്മൃതി ജീവനൊടുക്കിയതാണെന്ന് വീട്ടുകാർ ഇപ്പോഴും വിശ്വസിക്കുന്നില്ല.
അതേസമയം കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തിയ രോഗിക്ക് സ്മൃതി മരുന്ന് മാറി നല്‍കിയിരുന്നുവെന്ന് മെഡിക്കൽ ഡയറക്ടർ പറഞ്ഞു. ആന്‍റിബയോട്ടിക് കൊടുക്കുന്നതിന് പകരം പനിയുടെ ഇൻജക്ഷൻ കൊടുത്തു. ഇതുമായി ബന്ധപ്പെട്ട് ഡോക്ടര്‍ വിശദീകരണം ചോദിച്ചതിന്‍റെ മാനസിക വിഷമം സ്മൃതിക്കുണ്ടായിരുന്നെന്ന് ആശുപത്രി മാനേജ്മെന്‍റ് സൂചിപ്പിക്കുന്നു.



