എംഎൽഎയും നടനുമായ മുകേഷിന്റെ അറസ്റ്റ് തടഞ്ഞ് കോടതി

എംഎൽഎ മുകേഷിന്റെ അറസ്റ്റ് തടഞ്ഞ് കോടതി. ലൈംഗിക പീഡനക്കേസിൽ നടിയുടെ പരാതിയിൽ അഞ്ചുദിവസത്തേക്ക് മുകേഷിനെ അറസ്റ്റുചെയ്യുന്നത് എറണാകുളം ജില്ലാ സെഷൻസ് കോടതി തടഞ്ഞു. മുൻകൂർ ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ചാണ് ജില്ലാ സെഷൻസ് കോടതിയുടെ ഇടപെടൽ.…

എംഎൽഎ മുകേഷിന്റെ അറസ്റ്റ് തടഞ്ഞ് കോടതി. ലൈംഗിക പീഡനക്കേസിൽ നടിയുടെ പരാതിയിൽ അഞ്ചുദിവസത്തേക്ക് മുകേഷിനെ അറസ്റ്റുചെയ്യുന്നത് എറണാകുളം ജില്ലാ സെഷൻസ് കോടതി തടഞ്ഞു.

മുൻകൂർ ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ചാണ് ജില്ലാ സെഷൻസ് കോടതിയുടെ ഇടപെടൽ. ഇന്ന് നേരിട്ട് മുഖ്യമന്ത്രിയെ കണ്ട് മുകേഷ് കാര്യങ്ങൾ വിശദീകരിച്ചിരുന്നു. പരാതിക്കാരി പണം തട്ടാന്‍ ശ്രമിച്ചതിനുള്ള തെളിവുകളും മുഖ്യമന്ത്രിക്ക് കൈമാറി.

ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ , അതിക്രമിച്ച് കടക്കൽ എന്നീ കുറ്റങ്ങൾക്കാണ് എം മുകേഷിനെതിരെ കേസ്. അറസ്റ്റ് അടക്കം നടപടികളിലേക്ക് നീങ്ങുമ്പോഴും മുകേഷ് എംഎൽഎ സ്ഥാനം രാജി വക്കേണ്ടതില്ലെന്നാണ് സിപിഎം നിലപാട്.

Leave a Reply