ലൈംഗികാതിക്രമം; യുവ തിരക്കഥാകൃത്തിന്റെ പരാതിയിൽ സംവിധായകൻ വി കെ പ്രകാശിനെതിരെ FIR

ലൈംഗികാതിക്രമം നടത്തിയെന്ന യുവ തിരക്കഥാകൃത്തിന്റെ പരാതിയിൽ സംവിധായകൻ വി കെ പ്രകാശിനെതിരെ FIR. സിനിമയുടെ കഥ പറയാനായി എത്തിയപ്പോൾ കടന്നുപിടിച്ചുവെന്നാണ് പരാതി . ഈ സംഭവം പുറത്തുപറയാതിരിക്കാൻ അദ്ദേഹം 10,000 രൂപ അയച്ചുതന്നുവെന്നും അവർ…

ലൈംഗികാതിക്രമം നടത്തിയെന്ന യുവ തിരക്കഥാകൃത്തിന്റെ പരാതിയിൽ സംവിധായകൻ വി കെ പ്രകാശിനെതിരെ FIR. സിനിമയുടെ കഥ പറയാനായി എത്തിയപ്പോൾ കടന്നുപിടിച്ചുവെന്നാണ് പരാതി . ഈ സംഭവം പുറത്തുപറയാതിരിക്കാൻ അദ്ദേഹം 10,000 രൂപ അയച്ചുതന്നുവെന്നും അവർ പറഞ്ഞിരുന്നു. പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.

കൊല്ലം പള്ളിത്തോട്ടം പൊലീസ് ആണ് കേസ് എടുത്തത്. IPC 354 A (1) i വകുപ്പാണ് ചുമത്തിയത്. പരാതിക്കാരിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ഹണിട്രാപ്പ് കേസിലെ പ്രതിയാണെന്നും ഡിജിപിക്കും, പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നൽകിയിട്ടുണ്ടെന്നും മുൻകൂർ വി കെ പ്രകാശ് നൽകിയ ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്.

Leave a Reply