നവകേരള ബസ് കട്ടപ്പുറത്തായിട്ട് ഒരു മാസം

നവകേരള ബസ് അറ്റകുറ്റപ്പണികള്‍ക്കെന്നു പറഞ്ഞ് ബസ് കോഴിക്കോട്ടെ വർക്ക് ഷോപ്പില്‍ കയറ്റിയിട്ട് ഒരു മാസം കഴിഞ്ഞു. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച നവകേരള സദസിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള മന്ത്രിസംഘം സഞ്ചരിച്ച ബസ്…

നവകേരള ബസ് അറ്റകുറ്റപ്പണികള്‍ക്കെന്നു പറഞ്ഞ് ബസ് കോഴിക്കോട്ടെ വർക്ക് ഷോപ്പില്‍ കയറ്റിയിട്ട് ഒരു മാസം കഴിഞ്ഞു. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച നവകേരള സദസിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള മന്ത്രിസംഘം സഞ്ചരിച്ച ബസ് മേയ് അഞ്ച് മുതലാണ് കോഴിക്കോട് – ബംഗളൂരു റൂട്ടിൽ സ‌ർവീസ് തുടങ്ങിയത്. യാത്രക്കാരില്ലാതെ വന്നതോടെ സർവീസ് മുടങ്ങി.

അറ്റകുറ്റപ്പണിക്കെന്ന പേരില്‍ കഴിഞ്ഞ ജൂലായ് 21നാണ് ബസ് വര്‍ക്ക് ഷോപ്പിലെത്തിച്ചത്. എന്നാല്‍ ഒരുമാസത്തിലേറെയായി പൊടിപിടിച്ചുകിടക്കുന്നതല്ലാതെ യാതൊരു അറ്റകുറ്റപ്പണികളും നടന്നിട്ടില്ല. സെസ് അടക്കം 1171 രൂപയാണ് ടിക്കറ്റ് നിരക്ക് ഉയർന്ന ടിക്കറ്റ് നിരക്കും സൗകര്യപ്രദമല്ലാത്ത സമയക്രമവുമാണ് നവകേരള ബസിൽ നിന്ന് യാത്രക്കാരെ അകറ്റിയതെന്നാണ് വിലയിരുത്തൽ.

Leave a Reply