കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യത; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലെർട്ട്

കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യത. സെപ്റ്റംബർ രണ്ടാം തീയ്യതി മുതൽ നാലാം തീയ്യതി വരെയുള്ള സമയത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത. ഇതിന് പുറമെ അടുത്ത ഏഴ്…

കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യത. സെപ്റ്റംബർ രണ്ടാം തീയ്യതി മുതൽ നാലാം തീയ്യതി വരെയുള്ള സമയത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത. ഇതിന് പുറമെ അടുത്ത ഏഴ് ദിവസം വ്യാപകമായി നേരിയതോ ഇടത്തരം തീവ്രതയുള്ളതോ ആയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ന് സംസ്ഥാനത്ത് എട്ട് ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണിത്. നാളെ ആലപ്പുഴ, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും മഞ്ഞ ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.

കിഴക്കൻ വിദർഭക്കും തെലുങ്കാനക്കും മുകളിലായി നിലവിൽ തീവ്ര ന്യുന മർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഈ ന്യൂന മർദം അടുത്ത 12 മണിക്കൂറിനുള്ളിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ശക്തി കൂടിയ ന്യൂന മർദ്ദമായി മാറാനുള്ള സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Leave a Reply