എം എൽ എ പി വി അൻവറിന്റെ ആരോപണത്തിൽ എ ഡി ജി പി അജിത്കുമാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച അന്വേഷണ൦ വെറും പ്രഹസനം എന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ഈ അന്വേഷണത്തിൽ ഒന്നും നടക്കാൻ പോകുന്നില്ല എന്നും അദ്ദേഹം വിമർശിച്ചു.
മുഖ്യമന്ത്രി കുറ്റവാളികളെ സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ഉയരുന്നത് ഗുരുതര ആരോപണങ്ങളാണ്. എഡിജിപി തന്നെ മുഖ്യമന്ത്രിയുടെ അടക്കം ഫോൺ ചോർത്തുന്നു. മുഖ്യമന്ത്രി രാജിവച്ച് കേന്ദ്ര ഏജൻസിക്ക് അന്വേഷണം കൈമാറണമെന്നും, മുഖ്യമന്ത്രി രാജിവക്കണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.



