കുടുംബശ്രീ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഓണം ഉത്സവബത്ത അനുവദിച്ച് സർക്കാർ

കുടുംബശ്രീ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ആയിരം രൂപ വീതം ഓണം ഉത്സവബത്ത അനുവദിച്ച് സർക്കാർ. കഴിഞ്ഞ വർഷവും ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഉത്സവബത്ത അനുവദിച്ചിരുന്നു. സമാനരീതിയില്‍ ഈ വര്‍ഷവും ഉത്സവബത്ത ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് കുടുംബശ്രീ എക്സിക്യൂട്ടീവ്…

കുടുംബശ്രീ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ആയിരം രൂപ വീതം ഓണം ഉത്സവബത്ത അനുവദിച്ച് സർക്കാർ.
കഴിഞ്ഞ വർഷവും ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഉത്സവബത്ത അനുവദിച്ചിരുന്നു. സമാനരീതിയില്‍ ഈ വര്‍ഷവും ഉത്സവബത്ത ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു.

കുടുംബശ്രീക്ക് കീഴിലുള്ള 34,627 ഹരിത കർമ സേനാംഗങ്ങൾക്കാണ് ഉത്സവബത്ത നൽകുക. തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നുമാണ് ആയിരം രൂപ വീതം അനുവദിക്കുന്നത്. കോര്‍പ്പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയിൽ നിന്ന് ഉത്സവബത്ത അനുമതി നൽകി സര്‍ക്കാര്‍ ഉത്തരവായി. ഓണം പ്രമാണിച്ച് മുടങ്ങി കിടന്ന 2 മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യാനും ഉത്തരവായിട്ടുണ്ട്.

Leave a Reply