ഓണച്ചന്തകളില്‍ സപ്ലൈകോ വില വര്‍ധിപ്പിച്ച സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കി കണ്‍സ്യൂമര്‍ഫെഡ്

സപ്ലൈകോ വില ഉയർത്തിയ സബ്സിഡി സാധനങ്ങൾ കണ്‍സ്യൂമര്‍ ഫെഡ് കുറവായ വിലയിൽ വിതരണം ചെയ്തു. പൊതുവിപണിയിൽ നിന്ന് കണ്‍സ്യൂമര്‍ ഫെഡ് സാധനങ്ങൾ മുന്‍കൂട്ടി സംഭരിച്ചതിനാൽ വില കുറയാൻ സാധിച്ചു. എന്നാൽ സപ്ലൈകോയ്ക്ക് സര്‍ക്കാര്‍ കുടിശ്ശിക…

സപ്ലൈകോ വില ഉയർത്തിയ സബ്സിഡി സാധനങ്ങൾ കണ്‍സ്യൂമര്‍ ഫെഡ് കുറവായ വിലയിൽ വിതരണം ചെയ്തു. പൊതുവിപണിയിൽ നിന്ന് കണ്‍സ്യൂമര്‍ ഫെഡ് സാധനങ്ങൾ മുന്‍കൂട്ടി സംഭരിച്ചതിനാൽ വില കുറയാൻ സാധിച്ചു. എന്നാൽ സപ്ലൈകോയ്ക്ക് സര്‍ക്കാര്‍ കുടിശ്ശിക നല്‍കുന്നതിൽ ഉണ്ടായ താമസമാണ് സബ്സിഡി സാധനങ്ങളുടെ വില കൂടാനുള്ള കാരണം.

580 കോടി രൂപ കുടിശ്ശികയില്‍ 325 കോടി രൂപ സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് നല്‍കിയത് ഓണ വിപണി ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ്. ഇതാണ് സപ്ലൈകോയില്‍ വില ഉയരാന്‍ കാരണം.

പഞ്ചസാര കിലോയ്ക്ക് 27 രൂപ. കുറുവ അരി 30 രൂപ. തുവര പരിപ്പ് 111 രൂപ. ഇതേ സാധനങ്ങള്‍ക്ക് സപ്ലൈകോയിലെ ഓണച്ചന്തകളില്‍ ഉള്‍പ്പെടെ വില ഇതാണ്. പഞ്ചസാര 33 രൂപ, കുറുവ അരി 33 രൂപ, തുവര പരിപ്പ് 115 രൂപ. അതായത് സപ്ലൈകോ വില കൂട്ടിയ ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം പഴയ സബ്‌സിഡി വിലക്കാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണച്ചന്തകള്‍ വില്‍ക്കുന്നത്.

Leave a Reply