ADGP മുഖ്യമന്ത്രിയുടെ ദൂതൻ, മുഖ്യമന്ത്രി ഒളിച്ചുകളിക്കുകയാണ്; കെ മുരളീധരൻ

ADGP മുഖ്യമന്ത്രിയുടെ ദൂതനാണെന്നും, മുഖ്യമന്ത്രി ഒളിച്ചുകളിക്കുകയാണെന്നും കെ മുരളീധരൻ. ADGP ആർഎസ്എസ് കൂടിക്കാഴ്ചയിൽ മറുപടിപറയേണ്ടത് മൂന്ന് പേരെന്ന് കെ മുരളീധരൻ. ദൂതനായിട്ടാണോ ADGP പോയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. എന്തിന് പോയതെന്ന് ADGP അജിത് കുമാർ…

ADGP മുഖ്യമന്ത്രിയുടെ ദൂതനാണെന്നും, മുഖ്യമന്ത്രി ഒളിച്ചുകളിക്കുകയാണെന്നും കെ മുരളീധരൻ. ADGP ആർഎസ്എസ് കൂടിക്കാഴ്ചയിൽ മറുപടിപറയേണ്ടത് മൂന്ന് പേരെന്ന് കെ മുരളീധരൻ. ദൂതനായിട്ടാണോ ADGP പോയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. എന്തിന് പോയതെന്ന് ADGP അജിത് കുമാർ വ്യക്തമാക്കണം. മൂന്നാമത് ഉത്തരം പറയേണ്ടത് ആർഎസ്എസാണ്. അത് ആർഎസ്എസ് വക്താവ് തന്നെ വിശദീകരിക്കും.

പ്രതിപക്ഷ നേതാവിന്റെ വാദം ശരിയാണ്. മുഖ്യമന്ത്രിയുടെ സന്ദേശമാണ് എഡിജിപി ആര്‍എസ്എസിനെ അറിയിച്ചത്. കേരളത്തില്‍ നിന്നും ലോക്‌സഭയിലേക്ക് ബിജെപി വിജയിച്ചതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി രാജിവെക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു.

Leave a Reply