എ ഡി ജി പി അജിത്കുമാർ ആർ എസ്‌ എസ്‌  നേതാക്കളെ കണ്ടതിൽ തെറ്റില്ല; അജിത്കുമാറിന് പിന്തുണച്ചുകൊണ്ട് സ്‌പീക്കർ എ എൻ ഷംസീർ 

എ ഡി ജി പി അജിത്കുമാറിനെ പിന്തുണച്ചുകൊണ്ട് സ്പീക്കർ എ എൻ ഷംസിർ, അജിത്കുമാർ ആർ എസ്‌ എസ്‌  നേതാക്കളെ കണ്ടതിൽ യാതൊരു തെറ്റുമില്ല എന്നാണ് സ്‌പീക്കർ പറയുന്നത്. തന്നെ സുഹൃത്താണ് കൂട്ടികൊണ്ടുപോയതെന്ന് അജിത്‌കുമാർ…

എ ഡി ജി പി അജിത്കുമാറിനെ പിന്തുണച്ചുകൊണ്ട് സ്പീക്കർ എ എൻ ഷംസിർ, അജിത്കുമാർ ആർ എസ്‌ എസ്‌  നേതാക്കളെ കണ്ടതിൽ യാതൊരു തെറ്റുമില്ല എന്നാണ് സ്‌പീക്കർ പറയുന്നത്. തന്നെ സുഹൃത്താണ് കൂട്ടികൊണ്ടുപോയതെന്ന് അജിത്‌കുമാർ പറഞ്ഞിരുന്നു. അതുകൊണ്ട് ഇത് അത്ര ഗൗരവുമായി എടുക്കേണ്ടതില്ല ഷംസിർ പറയുന്നു.

രാജ്യത്തെ പ്രധാന സംഘടനയാണ് ആർ എസ് എസ്‌, എ ഡി ജി പി മന്ത്രിമാരുടെ ഫോൺ ചോർത്തിയെന്ന് അൻവറിന്റെ ആരോപണം അഭ്യൂഹം മാത്രമാണ്. സർക്കാർ സംവിധാനത്തിൽ ഇത്തരം കാര്യങ്ങൾ നടക്കുമെന്ന് തോന്നുന്നില്ല എന്നും സ്‌പീക്കർ വ്യക്തമാക്കി, അതേസമയം  ആര്‍എസ്എസ് നേതാവ് റാം മാധവുമായി നടത്തിയ ചർച്ചക്കിടെ അജിത്കുമാറിനൊപ്പം ഉണ്ടായിരുന്നത് ആരൊക്കെയെന്നതു പറഞ്ഞാൽ കേരളം ഞെട്ടുമെന്നു വി ഡി സതീശൻ  സൂചിപ്പിച്ചു

Leave a Reply