ഹരിഹരൻ നടിയോട് അഡ്ജസ്റ്റ്മെന്റ് ആവശ്യപെട്ടിട്ടുണ്ടെങ്കിൽ താൻ ഇനിയും അയാളെ ഗുരുനാഥനായി കാണില്ല; ശാന്തിവിള ദിനേശ് 

കഴിഞ്ഞ ദിവസം നടി ചാർമിള ​സംവിധായകൻ ഹരിഹരനെതിരെ ഉന്നയിച്ച ആരോപണത്തിൽ പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്, ഈ വിഷയത്തിൽ ചാർമിളയ്ക്കൊപ്പമാണ് താൻ. നടി ഒരിക്കലും കള്ളം പറയില്ല. പിആർഎസ് പിള്ളയുടെ മകനായ വിഷ്ണുവാണ് അതിന് …

കഴിഞ്ഞ ദിവസം നടി ചാർമിള ​സംവിധായകൻ ഹരിഹരനെതിരെ ഉന്നയിച്ച ആരോപണത്തിൽ പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്, ഈ വിഷയത്തിൽ ചാർമിളയ്ക്കൊപ്പമാണ് താൻ. നടി ഒരിക്കലും കള്ളം പറയില്ല. പിആർഎസ് പിള്ളയുടെ മകനായ വിഷ്ണുവാണ് അതിന്  സാക്ഷി, വിഷ്ണു  പറയുന്നത് നമുക്കങ്ങനെ തള്ളിക്കളയാൻ പറ്റില്ല ശാന്തിവിള പറയുന്നു.

പരിണയത്തിൽ മോഹിനിക്ക് പകരം ചാർമിളയായിരുന്നെങ്കിൽ മോഹിനിയുടെ നൂറിരട്ടി നന്നായേനെ,കൂടാതെ  ചാർമിളയോട് ഹരിഹരൻ അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അയാളെ താൻ ഇനി ​ഗുരുനാഥനായി കാണില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.ഹരിഹരൻ കോടാമ്പക്കത്ത് വളർന്നതിന്റെ എല്ലാ കുഴപ്പവും കൈയിൽ കാണുമെന്നും തുടക്കത്തിൽ കുറേ കൂതറ സിനിമകൾ ചെയ്തിട്ടുണ്ട്  എന്നും സംവിധായകൻ ശാന്തിവിള പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് സംവിധായകൻ ഹരിഹരനെതിരെ ചാര്മിള ആരോപണം ഉന്നയിച്ചത്. അഡ്ജസ്റ്റ്മെന്റിന് വഴങ്ങാത്തതിനാൽ പരിണയം എന്ന സിനിമയിൽ അവസരം നഷ്ടമായെന്നാണ് ചാർമിള ആരോപിച്ചത്. നട‌ൻ വിഷ്ണു മുഖേനെയാണ് ഹരിഹരൻ ഇക്കാര്യം ചോദിച്ചതെന്നും ചാർമിള ആരോപിച്ചു. വഴങ്ങാതായതോടെ തങ്ങളെ രണ്ട് പേരെയും സിനിമയിൽ നിന്ന് ഇദ്ദേഹം ഒഴിവാക്കിയെന്നും ചാർമിള പറഞ്ഞു.

 

Leave a Reply