ശ്രീനിവാസൻ ,മോഹൻലാലിനെ കുറച്ച് മുൻപേ വിവാദപരമായ ചില കാര്യങ്ങൾ മാധ്യമങ്ങളിലൂടെ തുറന്നു പറഞ്ഞിരുന്നു, എന്നാൽ മോഹൻലാൽ ഇതുവരെയും ഇതിനെതിരെ പ്രതികരിച്ചിരുന്നില്ല, എന്നാൽ ഇപ്പോൾ മോഹൻലാലും ശ്രീനിവാസനും തമ്മിൽ വിള്ളലുകൾ ഉണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്കുകയാണ് മോഹൻലാൽ. തനിക്ക് ആരോടും പ്രശ്നങ്ങളില്ല. ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന് ഇപ്പോഴും യാതൊരു പ്രശ്നവുമില്ല. ഈ അടുത്ത കാലത്ത് പോലും ഞങ്ങൾ സംസാരിച്ചിട്ടുണ്ട്.
ശ്രീനിവാസൻ എന്തോ പറയാൻ ശ്രമിച്ചു, പക്ഷേ അത് വേറെ രീതിയിൽ പുറത്ത് വന്നു എന്നതാണ് സത്യം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രത്തിൽ താനും ശ്രീനിവാസനും ഒരുമിച്ച് അഭിനയിക്കാനിരുന്നതാണ്. അതിൽ പ്രണവിന്റെയും ധ്യാനിന്റെയും പ്രായമായ വേഷം ചെയ്യണമെന്ന് വിനീത് ആഗ്രഹം പ്രകടിപ്പിക്കുകയും തന്നോട് സംസാരിക്കുകയും ചെയ്തിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. തനിക്ക് അഭിനയിക്കാൻ മറ്റു പ്രയാസങ്ങൾ ഇല്ലായിരുന്നു. ആരോഗ്യമില്ലെങ്കിൽ ധാരാളം പ്രയാസങ്ങൾ നേരിടേണ്ടി വരും. അതിനാൽ അദ്ദേഹം തന്നെയാണ് ഇത് സാധിക്കില്ലെന്ന് പറഞ്ഞത്
പണ്ടും ശ്രീനിവാസനെ താൻ സ്ഥിരമായി വിളിക്കുകയോ നേരിട്ട് കാണുകയോ ചെയ്യാറില്ല. പക്ഷേ അദ്ദേഹത്തിന്റെ കാര്യങ്ങളെല്ലാം അറിയുമായിരുന്നു. അദ്ദേഹവും അദ്ദേഹത്തിന്റെ മക്കളും തന്റെ വീടുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. ചെറുപ്പം മുതൽക്കേ വിനീതും ധ്യാനും വീട്ടിൽ വരാറുണ്ട്. തനിക്ക് അദ്ദേഹത്തിനോട് യാതൊരു നീരസവുമില്ലെന്നനാണ് മോഹൻലാൽ പറയുന്നത് .



