ചാണ്ടി ഉമ്മൻ കേന്ദ്ര സർക്കാരിന്റെ പാനലിൽ ഉൾപ്പെട്ടത് അഭിഭാഷകനെന്ന നിലയിൽ മികച്ച നേട്ടം; കെ സുധാകരൻ

ചാണ്ടി ഉമ്മൻ കേന്ദ്ര സർക്കാരിന്റെ പാനലിൽ ഉൾപ്പെട്ടത് അഭിഭാഷകനെന്ന നിലയിൽ അംഗീകാരമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അതിനെ തങ്ങൾ എതിർക്കുന്നില്ല. കേസിനകത്ത് സത്യസന്ധത പുലർത്തിയില്ലെങ്കിൽ അപ്പോൾ ഇടപെടും.പാനലിൽ നിന്ന് ചാണ്ടി ഉമ്മൻ രാജിവെക്കേണ്ടതില്ലെന്നും…

ചാണ്ടി ഉമ്മൻ കേന്ദ്ര സർക്കാരിന്റെ പാനലിൽ ഉൾപ്പെട്ടത് അഭിഭാഷകനെന്ന നിലയിൽ അംഗീകാരമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അതിനെ തങ്ങൾ എതിർക്കുന്നില്ല. കേസിനകത്ത് സത്യസന്ധത പുലർത്തിയില്ലെങ്കിൽ അപ്പോൾ ഇടപെടും.പാനലിൽ നിന്ന് ചാണ്ടി ഉമ്മൻ രാജിവെക്കേണ്ടതില്ലെന്നും സുധാകരൻ പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ അഭിഭാഷക പാനലിൽ ഉൾപ്പെട്ടതിനെ വലിയ കാര്യമായി ഞങ്ങൾ കാണുന്നില്ല. ആർഎസ്എസുമായി ചർച്ച നടത്തിയ കോൺഗ്രസ് എംപി ആരാണെന്ന് തങ്ങൾ പരിശോധിച്ചു വരുകയാണ് കെ സുധാകരൻ പറഞ്ഞു.

സംഘപരിവാർ ബന്ധമുള്ളവർക്കുമാത്രം ഇടം ലഭിക്കുന്ന കേന്ദ്രസർക്കാരിന്റെ അഭിഭാഷക പാനലിൽ ആണ് കോൺഗ്രസ്‌ എംഎൽഎ ചാണ്ടി ഉമ്മൻ ഉൾപ്പെട്ടത്. ദേശീയപാത അതോറിറ്റിക്കുവേണ്ടി എംപാനൽ ചെയ്‌ത അഭിഭാഷകപ്പട്ടികയിലാണ്‌ ചാണ്ടി ഉമ്മനും ഉൾപ്പെട്ടത്‌. ആദ്യമായാണ് ഒരു പ്രമുഖ കോൺഗ്രസ് നേതാവ് ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരിന്റെ അഭിഭാഷക പാനലിൽ ഉൾപ്പെടുന്നത്.

Leave a Reply