ഇന്ത്യ യും, യു എ ഇ യും ആണവ സഹകരണത്തിന് കരാർ ഒപ്പ് വെച്ച്, ആണവോർജ്ജ പ്ലാന്റുകളുടെ പ്രവർത്തനത്തിന് ആണ് ഇരു രാജ്യങ്ങളും ഒപ്പ് വെച്ചത്. ഇത് കൂടാതെ അഞ്ചു കരാറുകളിൽ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മൊഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സന്ദർശനവേളയിൽ രണ്ടു രാജ്യങ്ങളും ഒപ്പു വച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ശൈഖ് ഖാലിദും ഹൈദരാബാദ് ഹൗസിൽ നടത്തിയ ചർച്ചയിൽ തന്ത്രപ്രധാന സഹകരണം ശക്തമാക്കാൻ തീരുമാനിച്ചു.
ഇന്ത്യ യുഎഇയിൽ നിന്ന് കൂടുതൽ പ്രകൃതി വാതകവും ക്രൂഡ് ഓയിലും വാങ്ങും. ഇതിനുള്ള ദീർഘകാല കരാറുകളിലും രണ്ടു രാജ്യങ്ങളും ഒപ്പിട്ടു. അതേസമയം ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ മുഹമ്മദ് ബിന്‍ സായിദ് ഊഷ്മള സ്വീകരണമാണ് ഒരുക്കിയത്. കഴിഞ്ഞ ദിവസമാണ് ഇന്ത്യ സന്ദർശനത്തിന് മുഹമ്മദ് ബിന്‍ സായിദ് ന്യൂഡൽഹിയിൽ എത്തിയത്. ബഹുമാനാര്‍ത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക ഉച്ചവിരുന്നും ഒരുക്കിയിരുന്നു.
സഖ്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള വഴികള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും പ്രയോജനത്തിനായി വിവിധ സഹകരണ മേഖലകളില്‍ നടന്നുകൊണ്ടിരിക്കുന്ന പുരോഗതിയെ അടിസ്ഥാനമാക്കിയുള്ളതാണ് ചര്‍ച്ച നടന്നിരുന്നത്.



