നടൻ ദിലീപിനെ ഏറെ കാലമായി അടുത്തറിയാവുന്ന പ്രൊഡക്ഷൻ കൺട്രോളർ രാജൻ മണക്കാട്, സിനിമയിൽ ഉള്ളവർ തന്നെ ദിലീപ് ഒരിക്കലും എഴുന്നേറ്റ് വരരുതെന്ന രീതിയിൽ ദിലീപിനോട് പെരുമാറിയത് പോലെ തനിക്ക് തോന്നിയെന്നാണ് നടന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് പ്രൊഡക്ഷൻ കൺട്രോളർ പറയുന്നത്. ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നത് നമുക്ക് വ്യക്തമല്ല. പക്ഷെ എന്തുകൊണ്ടോ ചില ഇൻസിഡന്റുകൾ അദ്ദേഹത്തിലേക്ക് പോയി. അതുകൊണ്ടാണ് ദിലീപിനെ എല്ലാവരും കുറ്റക്കാരനായി കാണുന്നത്.
ഈ സംഭവങ്ങൾ ദിലീപിന്റെ കരിയറിനേയും വല്ലതെ ബാധിച്ചു. പുള്ളിക്ക് നമ്മളെഅങ്ങനെ ഓർത്ത് വെക്കേണ്ട കാര്യമൊന്നുമില്ല.എന്നാലും ആ രീതി അങ്ങനെ നോക്കുമ്പോൾ ദിലീപിന്റെ ആ സ്വഭാവം നല്ലതാണന്നേ പറയാൻ കഴിയൂ.കേസും വിവാദവുമില്ലായിരുന്നുവെങ്കിൽ മമ്മൂട്ടിക്കും മോഹൻലാലിനും മുകളിൽ നിൽക്കുമായിരുന്നു ദിലീപ്.
മലയാള ഇന്റസ്ട്രി ഭരിച്ചേനെ.അതിനുള്ള കഴിവുണ്ട്. താരങ്ങളുടെ ഇടയിൽ തന്നെ ദിലീപിനെ ഒതുക്കാൻ ആളുകൾ ഉണ്ടായിരുന്നുവെന്നാണ് തനിക്ക് സംശയം. ഒരിക്കലും എഴുന്നേറ്റ് വരരുതെന്ന രീതിയിൽ ദിലീപിനോട് പെരുമാറിയത് പോലെ തോന്നി.



