മാമുക്കോയയുടെ പേരില്‍ എത്തിയ ലൈംഗികാരോപണത്തിനെതിരെ നടന്റെ മകന് നിസാര്‍, പിതാവിന് നീതി കിട്ടാനായി സുപ്രീം കോടതി വരെ പോകുമെന്നാണന് നിസാർ മാമുക്കോയ പറയുന്നത്, വാപ്പയെ കുറിച്ച് അപവാദം പറഞ്ഞു നടക്കുന്ന ഈ സ്ത്രീയെ തന്റെ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ല, എന്നാണ് നടന്റെ മകൻ പറയുന്നത്. മാമുക്കോയ തന്നോട് മോശമായി സംസാരിച്ചു എന്നാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ ആരോപണം.
നിന്നോട് എനിക്ക് മൊഹബത് ആണെന്ന് മാമുക്കോയ ഒരിക്കല്‍ പറഞ്ഞു. എന്നെ കാണുമ്പോള്‍ അദ്ദേഹത്തിന് എന്തോ ആയെന്നും ബാത്റൂമിലേക്ക് എന്നെ ഓര്‍ത്തു പോയി എന്നിങ്ങനെ പറയുമായിരുന്നു” എന്നായിരുന്നുഈ പരാതിക്കാരി പറഞ്ഞത്.354 നിയമമൊക്കെ നില്‍ക്കുന്നത് കുടുംബത്തില്‍ പിറന്ന നല്ല പെണ്ണുങ്ങള്‍ക്ക് വേണ്ടിയാണ്. തെമ്മാടികളില്‍ നിന്ന് ബുദ്ധിമുട്ടുവരുമ്പോള്‍ അവരെ സഹായിക്കാനാണത്. അല്ലാതെ ഇതുപോലെ മിസ്യൂസ് ചെയ്യാനല്ല. അവരുടെ കാര്യം സാധിക്കാന്‍ വേണ്ടി സെറ്റ് ചെയ്ത് വച്ചിരിക്കുന്നതാണ് ഇതെല്ലാമെന്നും നിസാർ പറയുന്നു.
പൊലീസിന് ഈ സ്ത്രീ ബാപ്പയെ പറ്റി പറയുന്നതാണ് കേള്‍ക്കേണ്ടത്. അവര്‍ പറയുന്ന കളവൊന്നും പൊലീസ് കേള്‍ക്കുന്നില്ല. പ്രായപൂര്‍ത്തിയായ മക്കളാണ് ഞങ്ങള്‍ക്കെല്ലാം. അവര്‍ക്കെല്ലാം പുറത്തിറങ്ങണ്ടേ? എത്രയോ നല്ല സ്ത്രീകള്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ട്, എല്ലാവരും മോശക്കാരാണെന്ന് പറയാന്‍ പറ്റില്ല. പരാതി കൊടുത്ത സ്ത്രീയുടെ പിന്നാലെ തന്നെ താൻ ഉണ്ടാകും. സുപ്രീം കോടതി വരെ കേസിന് പോകുമെന്നും അവിടെയും ബാപ്പയ്ക്കെതിരെ വിധി വന്നാല്‍ അവരോട് ഞാന്‍ മാപ്പ് പറയും. പരാതിക്കാരിയാണ് കുറ്റക്കാരിയെന്ന് തെളിഞ്ഞാല്‍ വലിയ നഷ്ടപരിഹാരം തരേണ്ടി വരും എന്നാണ് നിസാര്‍ മാമുക്കോയ പറയുന്നത്.



