ജമ്മു കശ്മീർ നിയമസഭാതിരഞ്ഞെടുപ്പിൽ 5 ഉറപ്പുകൾ പ്രഖ്യാപിച്ച് കോൺഗ്രസ്

ജമ്മു-കശ്മീർ നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസ് -എൻ.സി സഖ്യം അധികാരത്തിലെത്തിയാൽ വനിതാ സംരംഭകർക്ക് അഞ്ച് ലക്ഷം പലിശരഹിത വായ്പകളും ഒരു കുടുംബത്തിന് 25 ലക്ഷം രൂപ ആരോഗ്യ ഇൻഷുറൻസും ഉൾപ്പെടെ ജമ്മു കശ്മീരിലെ ജനങ്ങൾക്ക് അഞ്ച് ഗ്യാരണ്ടികൾ…

ജമ്മു-കശ്മീർ നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസ് -എൻ.സി സഖ്യം അധികാരത്തിലെത്തിയാൽ വനിതാ സംരംഭകർക്ക് അഞ്ച് ലക്ഷം പലിശരഹിത വായ്പകളും ഒരു കുടുംബത്തിന് 25 ലക്ഷം രൂപ ആരോഗ്യ ഇൻഷുറൻസും ഉൾപ്പെടെ ജമ്മു കശ്മീരിലെ ജനങ്ങൾക്ക് അഞ്ച് ഗ്യാരണ്ടികൾ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചു.

കാശ്മീരിൽ സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തിയ ഖാർഗെ, കോൺഗ്രസ് -എൻ.സി സർക്കാർ കുടുംബങ്ങളിലെ വനിതാ മേധാവികൾക്ക് പ്രതിമാസം 3,000 രൂപ നൽകുമെന്നും പൊതു വിതരണ സംവിധാനത്തിലൂടെ ഒരാൾക്ക് 11 കിലോ ധാന്യം നൽകാനുള്ള വ്യവസ്ഥ പുനഃസ്ഥാപിക്കുമെന്നും വാഗ്ദാനം ചെയ്തു.

ജമ്മു-കശ്മീരിൽ ഒരുലക്ഷം തൊഴിലവസരങ്ങളുണ്ട്. എന്നാൽ, ബി.ജെ.പി. നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ കീഴിലുള്ള നിലവിലെ ഭരണക്കാർക്ക് ഇവിടത്തെ ജനങ്ങൾ ദരിദ്രരായി തുടരാനാണ് ആഗ്രഹിക്കുന്നത്. കോൺഗ്രസ്-എൻ.സി. അധികാരത്തിലെത്തിയാൽ എല്ലാ ഒഴിവുകളും നികത്തുമെന്നും ഖാർഗെ പറഞ്ഞു.

Leave a Reply