സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്കി രംഗത്ത് വന്നിരിക്കുകയാണ് നടന് ജഗദീഷ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് മലയാള സിനിമയിലെ പവര്‍ ഗ്രൂപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്, എന്നാൽ സിനിമയില്‍ എല്ലാക്കാലത്തും നിയന്ത്രിക്കുന്നവരും, സ്വാധീന ശക്തികളുമുണ്ടെന്നാണ് ജഗദീഷ് പറയുന്നത്.
സിനിമയില്‍ എല്ലാക്കാലത്തും ഗതിവിഗതികളെ നിയന്ത്രിക്കുന്നവരുണ്ട്. ഓരോ കാലത്തും ഹിറ്റ്മേക്കേഴ്സ് ഉണ്ടാകും. തുടര്‍ച്ചയായി വിജയം നേടിക്കൊണ്ടിരിക്കുന്ന താരങ്ങളും നിര്‍മ്മാതാക്കളും സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും അവര്‍ വിജയിച്ചു നില്ക്കുന്ന കാലത്ത് സിനിമയെ സ്വാധീനിച്ചേക്കാം. അതുകൊണ്ട് പവര്‍ഗ്രൂപ്പ് എന്നു പറയുന്നതിനേക്കാളും സ്വാധീനശക്തി എന്നു വിശേഷിപ്പിക്കാമെന്നും ജഗദീഷ് പറയുന്നു.
സ്വന്തം പ്രൊജക്ടുകള്‍ വിജയിപ്പിക്കുന്നതിനുള്ള ഇവരുടെ ഇടപെടലുകള്‍ മറ്റുള്ളവര്‍ക്കു ഹാനികരമായാല്‍ അതു കുഴപ്പമാണ്. അങ്ങനെ ഉണ്ടായോ എന്നതിനു തെളിവില്ലാതെ മറുപടി പറയുന്നത് ശരിയല്ല, പവര്‍ ഗ്രൂപ്പിനെയല്ല, കവര്‍ ഗ്രൂപ്പിനെയാണ് സൂക്ഷിക്കേണ്ടത്,. ഒളിഞ്ഞു നിന്ന് ആരോപണങ്ങള്‍ ഉന്നയിക്കുന്നവരാണ് ഈ കവർ ഗ്രൂപ്പ് , ഒരാളെ തകര്‍ക്കാന്‍ അയാളുടെ പ്രവര്‍ത്തനങ്ങള്‍ മോശമാണെന്ന് പറഞ്ഞു പരത്തും. മെച്ചപ്പെടുത്താന്‍ ഒരു നിര്‍ദ്ദേശവും തരില്ലയെന്നും ജഗദീഷ് പറയുന്നു. അയാളെപ്പറ്റി കുറ്റം പറഞ്ഞു കൊണ്ടേയിരിക്കും. അങ്ങനൊരു സംഘമുണ്ടെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും താരം പറയുന്നു



