രണ്ടുവർഷത്തെ കരാറിനെ കുറിച്ച് തനിക്ക് ഒരറിവുമില്ല; പാർട്ടി പറഞ്ഞാൽ മന്ത്രിസ്ഥാനം ഒഴിയാം, മന്ത്രി  എ  കെ ശശീന്ദ്രൻ 

രണ്ടുവർഷത്തെ കരാറിനെ കുറിച്ച് തനിക്ക് ഒരറിവുമില്ല വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. താൻ മന്ത്രിസ്ഥാനം ഒഴിയും അതും പാർട്ടി പറഞ്ഞാൽ. ഇതുവരെയും അതിനെ കുറിച്ചൊരു ചർച്ചയും നടന്നട്ടില്ല. തോമസ് കെ തോമസ്…

രണ്ടുവർഷത്തെ കരാറിനെ കുറിച്ച് തനിക്ക് ഒരറിവുമില്ല വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. താൻ മന്ത്രിസ്ഥാനം ഒഴിയും അതും പാർട്ടി പറഞ്ഞാൽ. ഇതുവരെയും അതിനെ കുറിച്ചൊരു ചർച്ചയും നടന്നട്ടില്ല. തോമസ് കെ തോമസ് മാത്രമല്ല പാർട്ടിയിലെ എല്ലാവരും യോഗ്യർ തന്നെ.മന്ത്രി പറയുന്നു.ഞങ്ങൾ മൂന്നുപേർ ചേർന്ന് ശരദ് പവാറിനെ കാണാൻ പോകുന്നുണ്ട്. തനിക്ക് മന്ത്രി സ്ഥാനത്തിനോട് ഒരുപിടിയുമില്ല,  വാശിയുമില്ല

തന്നോട് പാർട്ടി ആവശ്യപ്പെട്ടാൽ താൻ ഈ മന്ത്രിസ്ഥാനം ഒഴിയുമെന്നും എ കെ ശശീന്ദ്രൻ പറയുന്നു. എൻ സി പി മന്ത്രിസ്ഥാനവുമായി ചർച്ച ചെയ്യാൻ  വേണ്ടി നേതാക്കളെ പാർട്ടി അദ്യക്ഷൻ ശരദ് പവാർ യോഗം വിളിപ്പിച്ചിട്ടുണ്ട്. സംസ്ഥാന ആദ്യക്ഷൻ   പിസി ചാക്കോ, തോമസ് കെ തോമസ്, ശശീന്ദ്രൻ എന്നിവരെയാണ് ശരദ് പവാർ വിളിപ്പിച്ചിരിക്കുന്നത്.

ഈ  മാസം 20 ഡൽഹിയിൽ എത്താൻ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടുവർഷത്തെ കരാർ അടിസ്ഥാനത്തിൽ തനിക്ക് മന്ത്രിസ്ഥാനം വേണമെന്ന് തോമസ് കെ തോമസ് മുഖ്യ മന്ത്രിയെ കണ്ടു പറഞ്ഞു എന്ന് മുൻപ് പറഞ്ഞിരുന്നു, എന്നാൽ ഈ കരാറിനെ തനിക്ക് ഒരറിവുമില്ല എന്നാണ് ശശീന്ദ്രൻ പറയുന്നത്

 

Leave a Reply