അന്നയുടെ മരണകാരണം ജോലി സമ്മര്‍ദ്ദമെന്ന് വിശ്വസിക്കുന്നില്ല, വിശദീകരണവുമായി EY ഇന്ത്യ ചെയർമാൻ രാജീവ് മേമാനി

ജോലി സമ്മർദ്ദത്തെ തുടർന്ന് യുവ ചാർട്ടേഡ് അക്കൗണ്ടൻ്റ് ഹൃദ്രോഗ ബാധിതയായി മരിച്ച സംഭവത്തിൽ വിശദീകരണവുമായി EY ഇന്ത്യ ചെയർമാൻ രാജീവ് മേമാനി. അന്ന നേരിട്ട തൊഴിൽ സമ്മർദ്ദവുമായി ബന്ധപ്പെട്ട കുടുംബം ഉന്നയിച്ച പ്രശ്നങ്ങൾ പരിശോധിക്കുമെന്നും…

ജോലി സമ്മർദ്ദത്തെ തുടർന്ന് യുവ ചാർട്ടേഡ് അക്കൗണ്ടൻ്റ് ഹൃദ്രോഗ ബാധിതയായി മരിച്ച സംഭവത്തിൽ വിശദീകരണവുമായി EY ഇന്ത്യ ചെയർമാൻ രാജീവ് മേമാനി. അന്ന നേരിട്ട തൊഴിൽ സമ്മർദ്ദവുമായി ബന്ധപ്പെട്ട കുടുംബം ഉന്നയിച്ച പ്രശ്നങ്ങൾ പരിശോധിക്കുമെന്നും ചെയർമാൻ അന്നയുടെ മാതാപിതാക്കളെ അറിയിച്ചു.

ഞങ്ങൾക്ക് ഒരു ലക്ഷത്തോളം ജീവനക്കാരുണ്ട്. ജീവനക്കാരുടെ ക്ഷേമത്തിനും ആരോഗ്യപരമായ തൊഴിൽ സാഹചര്യത്തിനായി ഞങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. നാല് മാസം മാത്രമാണ് അന്ന ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നത്. ജോലി സമ്മർദ്ദമാണ് അന്നയുടെ ജീവനെടുത്തതെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. മറ്റേതൊരു ജീവനക്കാര്‍ക്കും നല്‍കിയതിന് സമാനമായ ജോലികള്‍ മാത്രമാണ് അന്നയ്ക്കും നല്‍കിയിരുന്നതെന്നും രാജീവ് മേമാനി പറഞ്ഞു.

മേമാനി അന്നയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ഏണസ്റ്റ് & യംഗ് ഇന്ത്യയ്ക്കും അതിൻ്റെ എല്ലാ ജീവനക്കാർക്കും നികത്താനാവാത്ത നഷ്ടമാണെന്നും വിശേഷിപ്പിച്ചു. മകൾക്ക് ഉറങ്ങാൻ പോലും സമയം കിട്ടിയിരുന്നില്ലായെന്നും സമയത്ത് ഭക്ഷണം കഴിക്കാൻ സാധിച്ചിരുന്നില്ലെന്നും മരിച്ച അന്നയുടെ അച്ഛൻ സിബി ജോസഫ് ആരോപിച്ചു. അതേസമയം, മകളുടെ സംസ്ക്കാര ചടങ്ങിൽ കമ്പനിയിലെ ആരും തന്നെ പങ്കെടുക്കാൻ എത്തിയിരുന്നില്ലെന്ന് അന്നയുടെ അമ്മ അനിത ആരോപിച്ചിരുന്നു. അതിന് പിന്നാലെയാണ് കമ്പനി മേധാവിയുടെ പ്രതികരണം.

Leave a Reply