നെഗറ്റീവ് റിവ്യൂ പറഞ്ഞതിന്റെ പേരിൽ യൂട്യൂബറെ  വിളിച്ചു ഭീഷണി മുഴക്കി നടി ഷീലുഎബ്രഹാമിന്റെ  ഭർത്താവ്

നെഗറ്റീവ് റിവ്യൂ പറഞ്ഞതിന്റെ പേരിൽ ‘ബാഡ് ബോയ്സ്’ നിർമാതാവ്  നടി ഷീലു എബ്രഹാമിന്റെ ഭർത്താവ് ഒരു യൗറ്റുബെറെ വിളിച്ച് ഭീഷണിപ്പെടുത്തുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ചർച്ച ആകുന്നത്. ഓൺലൈൻ റിവ്യൂവർ കൂടിയായ ഉണ്ണി വ്ലോഗ്സിനാണ്…

നെഗറ്റീവ് റിവ്യൂ പറഞ്ഞതിന്റെ പേരിൽ ‘ബാഡ് ബോയ്സ്’ നിർമാതാവ്  നടി ഷീലു എബ്രഹാമിന്റെ ഭർത്താവ് ഒരു യൗറ്റുബെറെ വിളിച്ച് ഭീഷണിപ്പെടുത്തുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ചർച്ച ആകുന്നത്. ഓൺലൈൻ റിവ്യൂവർ കൂടിയായ ഉണ്ണി വ്ലോഗ്സിനാണ് ഇപ്പോൾ  അത്തരമൊരു ഭീഷണി ഉണ്ടായത്,  നെഗറ്റീവ് റിവ്യൂ പറഞ്ഞ വ്‌ളോഗറെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്  ‘ബാഡ് ബോയ്‌സ്’ സിനിമയുടെ നിര്‍മ്മാതാവ് ആണ് .

ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രം അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവും നടി  ഷീലു എബ്രഹാമുമാണ് നിര്‍മ്മിച്ചത്. നടി ഷീലു അബ്രഹാമിന്റെ ഭർത്താവായ  എബ്രഹാം മാത്യുവാണ് ‘ഉണ്ണി വ്‌ളോഗ്‌സ്’ എന്ന  റിവ്യൂവറെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞത്. ഉണ്ണി വ്‌ളോഗ്‌സ് കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയിലാണ് എബ്രഹാം മാത്യുവിന്റെ ഭീഷണിയുടെ ഫോണ്‍ റെക്കോര്‍ഡിംഗ് തന്റെ ചാനലിലൂടെ പുറത്തുവിട്ടത്.

റിവ്യൂ നീക്കം ചെയ്തില്ലെങ്കില്‍ രാവിലെ വിവരമറിയും, ഇതൊരു താക്കീത് ആണ്, തോന്നുന്നത് എഴുതിയിടാനല്ല കോടിക്കണക്കിന് കാശ് മുടക്കി സിനിമ എടുക്കുന്നത്. കാശ് മേടിച്ചാണ് ഇത്തരം റിവ്യൂ ചെയ്യുന്നത് എന്നൊക്കെയാണ് എബ്രഹാം മാത്യു പറയുന്നത്. ഇട്ട സാധനം നീ ഡിലീറ്റ് ചെയ്യുക. അതാണ് നിനക്ക് നല്ലത്. വീഡിയോ ഒരു മണിക്കൂറിനുള്ളില്‍ ഡിലീറ്റ് ചെയ്തില്ലെങ്കില്‍ നീ വിവരം അറിയും. ഡിലീറ്റ് ചെയ്തില്ലെങ്കില്‍ നിനക്ക് അധോഗതി ആയിരിക്കും,ഉണ്ണി പുറത്തുവിട്ട കോള്‍ റെക്കോര്‍ഡിങ്ങില്‍ അബാം മൂവീസ് ഉടമ എബ്രഹാം മാത്യു പറയുന്നുണ്ട്

Leave a Reply