കഴിഞ്ഞ ദിവസമായിരുന്നു മലയാള സിനിമയുടെ ‘അമ്മ എന്ന അറിയപ്പെടുന്ന നടി കവിയൂർ പൊന്നമ്മ അന്തരിച്ചത്. എറണാകുളം ലിസി ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു അന്ത്യം. മലയാള സിനിമയുടെ ‘അമ്മ കവിയൂർ പൊന്നമ്മക്ക് ഇന്ന് ഒരു നാട് മുഴുവൻ വിട നൽകുകയാണ്. രാവിലെ 9 മണി മുതൽ 12 മണി വരെ കളമശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിലാണ് പൊതുദർശനം.
മോഹന്‍ലാലും മമ്മൂട്ടിയുമടക്കം താരങ്ങൾ ആദരമർപ്പിക്കാനെത്തും. ആലുവയിലെ വീട്ടുവളപ്പിലാണ് സംസ്കാരം. ‘അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇന്നും ഇടം പിടിച്ചിരിക്കുന്ന നടിയാണ് കവിയൂർ പൊന്നമ്മ. നാടക കലയിലൂടെയാണ് കവിയൂർ പൊന്നമ്മ സിനിമയിലേക്ക് എത്തിയത്, 1962 മുതല്‍ സിനിമയില്‍ സജീവമായി. ശ്രീരാമ പട്ടാഭിഷേകം ആയിരുന്നു ആദ്യ സിനിമ. 1964ല്‍ കുടുംബിനി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു.
നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടി.മലയാള സിനിമയിലെ നിരവധി സൂപ്പർസ്റ്റാറുകളുടെ അമ്മവേഷം ചെയ്യ്ത കവിയൂർപൊന്നമ്മ ഈ അടുത്തകാലത്താണ് അർബുദ രോഗത്തിന് ചികിത്സയിലിരിക്കെയാണ് 79 വയസിൽ കൊച്ചിയിൽ മരണത്തിന് കീഴടങ്ങിയത്.



