എ ഡി ജി പി ക്കെതിരെ വീണ്ടും ആരോപണവുമായി പി വി അൻവർ എം എൽ എ, സോളാർ കേസിലെ പ്രതികളെ സംരക്ഷിക്കാൻ എ ഡി ജി പി അജിത്കുമാർ പണം വാങ്ങിയിട്ടുണ്ടെന്നാണ് ഇപ്പോൾ അൻവർ ആരോപിക്കുന്നത്. 2016 ൽ കവിടിയാറിൽ ഒരു ഫ്ലാറ്റ് വാങ്ങി. അതിനു ശേഷം അത് പത്തുദിവസത്തിനകം മറിച്ചു വിൽക്കുകയും ചെയ്യ്തു. 33 ലക്ഷത്തിന് വാങ്ങിച്ച ഫ്ലാറ്റ് 65 ലക്ഷത്തിനാണ് മറിച്ചു വിറ്റത്.
ആ പണം ലഭിച്ചത് സോളാർ കേസിലെ ഒരു പ്രതിയിൽ നിന്നുമാണ് അൻവർ പറയുന്നു. അതുപോലെ ആ കള്ളപ്പണം പിന്നീട് വെളുപ്പിക്കുകയും ചെയ്യ്തു. അജിത് കുമാർ ഇങ്ങനെ വലിയ ഒരു ടാക്സ് വെട്ടിപ്പാണ് നടത്തിയിരിക്കുന്നത്. രജിസ്ട്രേഷൻ സ്റ്റാമ്പ് ഡ്യൂട്ടിയിൽ മാത്രം നാല് ലക്ഷം രൂപയുടെ തട്ടിപ്പാണ് നടത്തിയിരിക്കുന്നത്.
കവടിയാറിലെ ഈ ഒരു ഫ്ലാറ്റ് കൂടാതെ മൂന്ന് വീടുകൾ കൂടി അജിത്കുമാറിനുണ്ട്, ഈ കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും, ഡി ജി പി ക്കും ഓരോ പരാതി നൽകിയിട്ടുണ്ട്. അതുപോലെ എ ഡി ജി പി അനുമതി ഇല്ലാതെ വിദേശ യാത്രകൾ നടത്തിയെന്നും അതിനെ കുറിച്ച് അന്വേഷിക്കണമെന്നും അൻവർ പറയുന്നു.



