തിരുപ്പതി ക്ഷേത്രത്തിൽ നൽകുന്ന ലഡു ഭഗവാന്റെ പരമ പുണ്യമായ പ്രസാദമാണ്, അതിൽ മൃഗക്കൊഴുപ്പ് കാണപ്പെട്ടു എന്ന വിഷയത്തിൽ ഇപ്പോൾ വലിയ വിവാദങ്ങളാണ് ഉണ്ടായിരിക്കുന്നത്, അതിൽ മൃഗത്തിന്റെ കൊഴുപ്പ് ഉപയോഗിച്ചിരുന്നുവെന്ന വിവാദത്തിന് പിന്നാലെ പ്രായശ്ചിത്ത പരിഹാരത്തിന് ഒരുങ്ങി ആന്ധ്രപ്രദേശ് ഉപ മുഖ്യമന്ത്രി പവൻ കല്യാൺ.ഇതിന്റെ ഭാഗമായി 11 ദിവസത്തെ ദീക്ഷ സ്വീകരിക്കുമെന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ ആയ എക്‌സിൽ കഴിഞ്ഞ ദിവസം കുറിച്ച്.
ഗുണ്ടൂർ ജില്ലയിലെ നമ്പൂരിലുള്ള ശ്രീ ദശാവതാര വെങ്കിടേശ്വരസ്വാമി ക്ഷേത്രത്തിലെത്തിയാണ് പവൻ കല്യാൺ ദീക്ഷ സ്വീകരിച്ചിരിക്കുന്നത് , കഴിഞ്ഞ ദിവസം മുതലാണ് അദ്ദേഹം ഈ ദീക്ഷ സ്വീകരിച്ചരിക്കുന്നത്. ദീക്ഷ സ്വീകരിച്ചിട്ട് 11 ദിവസത്തിനു ശേഷം തിരുമല തിരുപ്പതി ക്ഷേത്രം സന്ദർശിക്കുമെന്നും പവൻ കല്യാൺ കുറിച്ചിരുന്നു.അമൃത് തുല്യം എന്ന് കരുതുന്ന തിരുമല ലഡ്ഡു പ്രസാദം, പരമ പുണ്യമാണ്- മുൻകാല ഭരണാധികാരികളുടെ വികൃതമായ പ്രവണതകളുടെ ഫലമായി അശുദ്ധമായി.
മൃഗാവശിഷ്ടങ്ങളാൽ മലിനമായിരിക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ദൈവത്തിൽ വിശ്വാസമില്ല, ഭയമില്ല. അന്നത്തെ പൈശാചിക ഭരണാധികാരികളെ ഭയന്ന് ക്ഷേത്ര ഭരണാധികാരികൾ പോലും ഇത് കണ്ടെത്തുകയോ സംസാരിക്കാൻ ഭയപ്പെടുകയോ ചെയ്തു എന്നും അദ്ദേഹം ആരോപിച്ചു.



