നടിമാരുടെ പരാതിയിൽ നടൻ ജയസൂര്യയുടെ മുൻകൂർ ജാമ്യ ഹർജി ഇന്ന് ഹൈ കോടതി പരിഗണിക്കും. തനിക്കെതിരായ പരാതി കെട്ടിച്ചമച്ചതാണെന്നും , അടിസ്ഥാന രഹിതവുമാണെന്ന് നടൻ വാദിച്ചിരുന്നു. ഈ മുൻകൂർ ജാമ്യ അപേക്ഷയിൽ നടി പരാതി പറഞ്ഞ ദിവസം അന്നങ്ങനൊരു ഷൂട്ടിംഗ് നടന്നിട്ടില്ല എന്നാണ് ജയസൂര്യ പറഞ്ഞത്. അതുപോലെ വിദേശത്തെആയതുകൊണ്ടു താൻ ഇതിന്റെ എഫ് ഐ ആർ കണ്ടിട്ടില്ല എന്നും നടൻ പറയുന്നു.
കോടതിയില്‍ അറിയിച്ചത് പ്രകാരം കഴിഞ്ഞ പതിനെട്ടാം തീയതി നടൻ വിദേശത്തുനിന്നും കൊച്ചിയില്‍ മടങ്ങിയെത്തിയിട്ടുണ്ട്. നിലവില്‍ രണ്ട് പീഡനക്കേസുകളാണ് ജയസൂര്യയ്ക്ക് എതിരെയുള്ളത്. സെക്രട്ടറിയേറ്റിലെ സിനിമാചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതിയിലാണ് കേസ്.
സെക്ഷന്‍ 354,354 എ, 509 എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കൊച്ചിയിലെ നടിയുടെ പരാതിയില്‍ തിരുവനന്തപുരം കന്റോന്‍മെന്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്തായലും നടിയുടെ പരാതി അടിസ്ഥാനത്തിൽ ഇന്ന് ജയസൂര്യയുടെ കേസിന്റെ നിർണ്ണായക ദിവസം തന്നെയാണ്.



