ശത്രുക്കൾക്ക് പാർട്ടിയെ കൊത്തിവലിക്കാൻ എറിഞ്ഞു കൊടുക്കരുത് അത് ശരിയല്ല; അൻവറിനെതിരെ വിമർശനവുമായി പി കെ ശ്രീമതി 

പി വി അൻവർ എം എൽ ക്കെതിരെ വിമർശനവുമായി  സി പി ഐ എം കേന്ദ്രകമ്മറ്റി അംഗവും, മുൻ മന്ത്രിയുമായ പി  കെ ശ്രീമതി. ശത്രുക്കൾക്ക് പാർട്ടിയെ കൊത്തിവലിക്കാൻ എറിഞ്ഞു കൊടുക്കരുത്, അത് പാർട്ടി…

പി വി അൻവർ എം എൽ ക്കെതിരെ വിമർശനവുമായി  സി പി ഐ എം കേന്ദ്രകമ്മറ്റി അംഗവും, മുൻ മന്ത്രിയുമായ പി  കെ ശ്രീമതി. ശത്രുക്കൾക്ക് പാർട്ടിയെ കൊത്തിവലിക്കാൻ എറിഞ്ഞു കൊടുക്കരുത്, അത് പാർട്ടി മെമ്പർ ആയാലും, അനുഭാവി ആയാലും ബന്ധുക്കൾ ആയാലും ആരായാലും കൊള്ളാം ,  അത് ശരിയല്ല കാരണം  ഈ  പാർട്ടി ജനങ്ങളുടെ പാർട്ടിയാണ്      എന്നാണ് ശ്രീമതി പറയുന്നത്.

ഈ പാർട്ടി ജനങ്ങളുടെ പാർട്ടിയാണ്. തൊഴിലാളികളുടെയും, അദ്വാനിക്കുന്നവരുടെയും പാർട്ടിയാണ്. അങ്ങനെ എല്ലാ രീതിയിലും ജനങ്ങൾക്കൊപ്പം നിൽക്കുന്ന ഒരു പാർട്ടി ആയതുകൊണ്ടാണ് ഇത് കേരളത്തിന്റെ നമ്പർ വൺ ആയ പാർട്ടി ആയത് ശ്രീമതി പറയുന്നു.കഴിഞ്ഞ ദിവസം പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെയും, ചില പോലീസ് ഉന്നത ഉദോഗസ്ഥർക്കെതിരെയും ആരോപണം ഉന്നയിച്ച അൻവറിനെതിരെ മുഖ്യ മന്ത്രി പിണറായി വിജയൻ രംഗത്തു എത്തിയിരുന്നു.

അൻവർ ഒരു ഇടത്പക്ഷ രാഷ്ട്രീയ പശ്ചാത്തലത്തിൽ നിന്നും വന്ന ആളല്ല, അൻവർ വന്നത് കോൺഗ്രസ് പാർട്ടിയിൽ നിന്നുമാണ്. പി ശശിക്കെതിരെ ആരോപണം ഉണ്ടെങ്കിൽ അൻവർ അന്ന് അത് പാർട്ടിയെ ധരിപ്പിക്കുകവായിരുന്നു ചെയ്‌യേണ്ടത്. താൻ ഒരു മുഖ്യ മന്ത്രി എന്ന നിലയിൽ ഈ കാര്യം പറയുന്നത് പകരം ഒരു കമ്മ്യുണിസ്റ്റ്കാരൻ എന്ന നിലയിലാണ് എന്നാണ് വാർത്ത സമ്മേളനത്തിൽ പിണറായി വിജയൻ പറഞ്ഞത്.

Leave a Reply