ഇന്ന് വിഷുവാ ദിനം, പദ്മനാഭന്റെ നടയിൽ മഹാവിസ്മയം. ഇന്ന് രാവിലെ 6.15 -ന് ഉദയ സൂര്യ രശ്മികൾ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണ ധ്വജ സ്തംഭത്തിൽ പതിച്ചു അവ ഗർഭ ഗൃഹം വരെ എത്തി ചേരും. വൈകുന്നേരം 5.30-ക്ക് കിഴക്കേ കോട്ടയിൽ നിന്നാൽ സൂര്യൻ പത്മനാഭ സ്വാമിക്ഷേത്രത്തിലെ ഗോപുരത്തിന്റെ മധ്യത്തിലുള്ള താഴിക കുടത്തിന്റെ പിറകിലായി കാണാൻ സാധിക്കും.
സൂര്യൻ ആദ്യ കവാടത്തിൽ പ്രവേശിച്ചു കവാടം വഴി ഇറങ്ങുന്നത് കാണാം. ഇത് വർഷത്തിൽ രണ്ടു തവണ മാത്രമാണ് കാണാൻ സാധിക്കുക. ക്ഷേത്രഗോപുരത്തിന് ഏഴ് നിലകളുണ്ട്. ഓരോ നിലയുടെ നടുവിലും ഇരുഭാഗത്തേക്കും കാണാവുന്ന വിധത്തിൽ ദ്വാരങ്ങളുണ്ട്. എല്ലാ വർഷവും മാർച്ച് 21-നും സെപ്റ്റംബർ 23-നും ഈ ദ്വാരങ്ങളിലൂടെ അസ്തമയ സൂര്യന്റെ പ്രകാശം മറുഭാഗത്തേക്ക് പതിക്കും.
പകലും രാത്രിയും തുല്യമായി വരുന്ന ദിനങ്ങളാണിത്. വിഷുവ ദിനത്തില്‍ അസ്‌തമയ സൂര്യന്‍ ആദ്യം മുകളിലത്തെ ഗോപുരവാതിലിന്റെ ഒത്ത മധ്യത്തിലും, പതിയെ രണ്ടാമത്തെ ഗോപുരവാതിലിലേക്ക്. പിന്നെ മൂന്നാമത്തെ ഗോപുര വാതിലിലേക്ക്. ഏറ്റവും മനോഹാരിത അസ്‌തമയ സൂര്യന്‍ മൂന്നാമത്തെ ഗോപുരവാതിലില്‍ പ്രവേശിക്കുമ്പോഴാണ്. പിന്നെ പതിയെ നാലാമത്തെയും അഞ്ചാമത്തെയും ഗോപുരവാതിലുകളില്‍ പ്രവേശിച്ച് അപ്രത്യക്ഷമാകുന്നു.ഒരു അപ്പൂർവ നിമിഷമാണ് ഇത്.



