കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുന്നതും, ഡൗൺ ലോർഡ് ചെയ്യുന്നതും കുറ്റകരം; സുപ്രധാന വിധിയുമായി സുപ്രീം കോടതി 

കുട്ടികളുടെ അശ്ലീലവീഡിയോകൾ ടൗൺ ലോർഡ് ചെയ്യുന്നതും, കാണുന്നതും സൂക്ഷിക്കുന്നതും പോസ്കോ നിയമപ്രകാരം കുറ്റകരമാണെന്ന് നിർണ്ണായക വിധിയുമായി സുപ്രീം കോടതി. പോക്‌സോ നിയമ പ്രകാരവും, ഇങ്ങനെ ചെയുന്നത്  ഐടി ആക്ട് പ്രകാരവും കുറ്റകരം അല്ലെന്ന് മദ്രാസ്…

കുട്ടികളുടെ അശ്ലീലവീഡിയോകൾ ടൗൺ ലോർഡ് ചെയ്യുന്നതും, കാണുന്നതും സൂക്ഷിക്കുന്നതും പോസ്കോ നിയമപ്രകാരം കുറ്റകരമാണെന്ന് നിർണ്ണായക വിധിയുമായി സുപ്രീം കോടതി. പോക്‌സോ നിയമ പ്രകാരവും, ഇങ്ങനെ ചെയുന്നത്  ഐടി ആക്ട് പ്രകാരവും കുറ്റകരം അല്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു.ഈ ഉത്തരവ് റദ്ധാക്കി കൊണ്ട് ചീഫ് ജസ്റ്റിസ്റ്റ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ സുപ്രധാന വിധി പ്രസ്‌താവം.

അതേസമയം ഈ ദൃശ്യങ്ങൾ കാണുന്ന വ്യക്തിക്ക് എന്തെങ്കിലും ലാഭലക്ഷ്യങ്ങൾ ഉണ്ടെങ്കിൽ പോസ്കോ നിയമപ്രകരം കുറ്റകരം തന്നെയാണ് എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ലഭിച്ചാൽ അത് പൊലീസിന് അറിയിക്കാതിരിക്കുന്നത് കുറ്റകരം തന്നെയാണ് എന്നാണ് കോടതി പറയുന്നത്.

ചൈല്‍ഡ് പോണോഗ്രഫി എന്ന പദത്തിന് പകരം ചൈല്‍ഡ് സെക്ഷ്വല്‍ ആന്‍ഡ് എക്‌സ്പ്‌ളോറ്റീവ് ആന്‍ഡ് അബ്യൂസ് മെറ്റീരിയല്‍ എന്ന പ്രയോഗം കൊണ്ട് വരാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഇതിനായി ഓര്‍ഡിനന്‍സ് ഉടന്‍ കൊണ്ടുവരണമെന്നും സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Leave a Reply