ഷിരൂരിൽ അർജുനനയുള്ള ഇന്നത്തെ തിരച്ചിലിൽ തങ്ങൾക്ക് തൃപ്തിയെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ പറയുന്നു. ഒരു കൃത്യമായ തിരച്ചിൽ ഇപ്പോൾ കാണാൻ സാധിക്കുന്നുണ്ട്. അർജുന്റെ ട്രക്ക് കണ്ടെടുത്തു നിന്നും മണ്ണ് മാറ്റിയുള്ള പരിശോധന ഇപ്പോൾ നടക്കുന്നത്. ഇനിയും ഒരു നിർദേശവും അധികൃതർക്ക് മുന്നിൽ വെക്കാനില്ല എന്നും ജിതിൻ പറയുന്നു.
ജില്ലാ ഭരണകൂടം സ്വീകരിക്കുന്ന തിരച്ചിൽ നടപടികളിലും സംവിധാനത്തിലും പ്രതീക്ഷ വയ്ക്കുന്നുണ്ടെന്നും , ഈശ്വർ മാൽപേയെ ഉപയോഗപ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടതും ജില്ലാ ഭരണകൂടമാണെന്ന് ജിതിൻ പറഞ്ഞു.
അതെ സമയം അർജുന്റെ ലോറിയിയുടെ കയർ കണ്ടെത്തി. ഡൈവിംഗ് സംഘം നടത്തിയ തിരച്ചിലാണ് അടിത്തട്ടിൽ നിന്ന് കയർ കണ്ടെത്തിയത്. തിരച്ചിലിന്റെ ഭാഗമാകാൻ റിട്ടയേർഡ് മേജർ ജനറൽ എം ഇന്ദ്രബാലൻ ഇന്ന് ഷിരൂരിലെത്തും. ഷിരൂരിൽ അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്. ഇന്നലെ നടത്തിയ തിരച്ചിലിനിടെ ലക്ഷ്മൺ നായികിന്റെ ചായക്കട ഉണ്ടായിരുന്ന ഭാഗത്ത് നിന്നാണ് അസ്ഥിഭാഗം കണ്ടെത്തിയിരുന്നു.



