പാശ്ചാത്യ രാജ്യങ്ങൾക്ക് ആണവ മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ഏതെങ്കിലും രാജ്യത്തുനിന്നും റഷ്യയിലേക്ക് ആക്രമണം ഉണ്ടായാൽ ആണവായുധം ഉപയോഗിച്ചു തിരിച്ചടിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റഷ്യയുടെ ആണവ പ്രതിരോധം ചർച്ച ചെയ്യാൻ മോസ്‌കോയിലെ ഉന്നത സുരക്ഷാ കൗൺസിലുമായി നടത്തിയ അടിയന്തര യോഗത്തിന് ശേഷമാണ് പുടിൻ്റെ ഈ ഭീക്ഷണി. രാജ്യത്തിനെതിരെ മിസൈലുകളോ ,വിമാനങ്ങളോ വലിയ തോതിൽ വിക്ഷേപിക്കുന്നതിനെക്കുറിച്ച് വിശ്വസനീയമായ കാര്യങ്ങൾ ലഭിച്ചാൽ അപ്പോൾ ആണവായുധം പരീക്ഷിക്കുമെന്നാണ് പുടിൻ പറയുന്നത്.
യുക്രെയ്‌നുമായുള്ള സംഘർഷം കനക്കുന്നതിനിടെ ദീർഘദൂര പാശ്ചാത്യ മിസൈലുകൾ ഉപയോഗിച്ച് റഷ്യയിൽ ആഴത്തിൽലുള്ള ആക്രമണം നടത്താൻ അനുമതി നൽകണമെന്ന് യുക്രെയ്ൻ അമേരിക്കയോട് അഭ്യർത്ഥിച്ച പശ്ചാത്തലത്തിലാണ് പുടിന്റെ ഈ മുന്നറിയിപ്പ്. റഷ്യയ്‌ക്കെതിരായ മറ്റൊരു രാജ്യത്തിൻ്റെ ആക്രമണത്തെ പിന്തുണയ്ക്കുന്ന ഒരു ആണവശക്തിയെ ആക്രമണത്തിൽ പങ്കാളിയായി കണക്കാക്കുമെന്നും പുടിൻ പറഞ്ഞു.



