ആത്മാഭിമാനം അത് കുറച്ചുകൂടുതലാണ്; നീതിയില്ലെങ്കിൽ  നീ.. തീ.. ആകുക, ഇന്ന് നാലരക്ക് താൻ മാധ്യമങ്ങളെ കാണും, പി വി അൻവർ 

ഇന്ന് വൈകിട്ട് നാലരക്ക് താൻ മാധ്യമങ്ങളെ കാണും, പി വി അൻവർ എം എൽ എ തന്റെ ഫേസ് ബുക്ക് പേജിലൂടെ അറിയിച്ചു. വിശ്വാസങ്ങൾക്കും വിധേയത്വത്തിനും താൽക്കാലികതക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു…

ഇന്ന് വൈകിട്ട് നാലരക്ക് താൻ മാധ്യമങ്ങളെ കാണും, പി വി അൻവർ എം എൽ എ തന്റെ ഫേസ് ബുക്ക് പേജിലൂടെ അറിയിച്ചു. വിശ്വാസങ്ങൾക്കും വിധേയത്വത്തിനും താൽക്കാലികതക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്‌. നീതിയില്ലെങ്കിൽ നീ തീയാവുക എന്നാണല്ലോ.. വൈകിട്ട്‌ നാലരയ്ക്ക്‌ മാധ്യമങ്ങളെ കാണും- ഇങ്ങനെയായിരുന്നു എം എൽ എ യുടെ  കുറിപ്പ്.

കഴിഞ്ഞ ദിവസം എടവണ്ണ റിദാൻ ബാസിൽ കൊലക്കേസിൽ പ്രതികരണവുമായി പി വി അൻവർ രംഗത്ത് എത്തിയിരുന്നു. എ ഡി ജി പി ലോ ആൻഡ്‌ ഓർഡർ ചുമതലയിൽ ഈ കേസുമായി ബന്ധമുണ്ടെന്ന് താൻ വിശ്വസിക്കുന്നു ,അങ്ങനൊരാൾ തുടരുന്നിടത്തോളം കാലം ഈ കേസിൽ നീതിപൂർവ്വമായ അന്വേഷണം ഉണ്ടാകില്ലെന്ന് വ്യക്തമായെന്ന് അൻവർ സോഷ്യൽ മീഡിയ കുറിപ്പിൽ പങ്കുവെച്ചു.

എടവണ്ണ റിദാൻ ബാസിൽ കൊലക്കേസിൽ ദുരൂഹത ഉണ്ടെന്നും, ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥർക്ക്‌ ഇതിൽ പങ്കുണ്ടെന്നും താൻ പല തവണ ആവർത്തിച്ചിരുന്നു. ഈ കേസ്‌ പ്രത്യേക അന്വേഷണ സംഘം നേരിട്ട്‌ വീണ്ടും അന്വേഷിക്കണം എന്നാവശ്യപ്പെട്ട്‌ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്‌ താൻ കത്തും നൽകിയിരുന്നുവെന്ന് അൻവർ പറഞ്ഞു.

 

Leave a Reply