എം എം ലോറൻസിന്റെ മൃതുദേഹം വൈദ്യപഠനത്തിന് വിട്ട് നൽകാനുള്ള തീരുമാനത്തിനെതിരെ മകൾ ആശ ലോറൻസ് ഹൈ കോടതിയെ സമീപിക്കും എന്ന് റിപോർട്ടുകൾ. ലോറൻസിന് മതാചാരപ്രകാരം സംസകരിക്കണമെന്ന് സഹോദരി സുജാതയുടെ നിലപാട് കോടതിയിൽ ചൂണ്ടിക്കാട്ടും. കൂടാതെ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ നടത്തിയ ഹിയറിങ് നിയമപ്രകാരം അല്ലെന്ന് മകൾ ആശ ഹർജിയിൽ വാദം ഉന്നയിക്കും.
ഹർജി നാളെ ഹൈ കോടതിയിൽ സമർപ്പിക്കുമെന്നാണ് സൂചന. ലോറൻസിന്റെ മൃതുദേഹം വൈദ്യപഠനത്തിന് വിട്ട് നല്കാൻ തീരുമാനമെടുത്ത സുജാത കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് കമ്മറ്റിക്ക് മുൻപാകെ രേഖാമൂലമുള്ള തീരുമാനം അറിയിച്ചില്ല. എന്നാൽ പിന്നീട് ഇത് കുടുംബപരമായ വിഷയമായി മാറിയിരുന്നു, അതിനു ശേഷമാണ് മതാചാരപ്രകാരം സംസകരിക്കാൻ തീരുമാനം ആയത്.
ലോറൻസ് രോഗബാധിതനായ സമയത്ത് മതാചാരപ്രകാരം തന്റെ സംസ്കാരം നടത്താൻ ആഗ്രഹിച്ചുവെന്നും, അതിന് കുറിച്ച് റെക്കോർഡ് ചെയ്യ്തിട്ടുണ്ടെന്നും പിന്നീട് അത് നഷ്ട്ടപെട്ടിട്ടുണ്ടെന്നും സുജാത പറഞ്ഞു,എന്നാൽ മൃതദേഹം വൈദ്യപഠനത്തിന് വിട്ട് നൽകണമെന്നായിരുന്നു ലോറൻസിന്റെ ആഗ്രഹമെന്ന മൂത്ത മകൻ സജീവന്റെ മൊഴി, ഇത് സാധൂകരിക്കുന്ന രണ്ട് സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് മൃതദേഹം വൈദ്യപഠനത്തിന് നൽകുന്നതെന്നാണ് മെഡിക്കൽ കോളേജ് തീരുമാനം അറിയിച്ചതെന്നും ആശ ലോറൻസ് പറയുന്നു



