ലൈംഗിക പീഡനാരോപണത്തിൽ അറസ്റ്റ് ചെയ്ത വിട്ടയച്ച എം മുകേഷ് എംഎൽഎയെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ. അറസ്റ്റിലായ ഒരുപാട്പേർ എംഎൽഎ സ്ഥാനത്ത് തുടരുന്നുണ്ടല്ലോ, അറസ്റ്റിലായെങ്കിൽ അദ്ദേഹം കുറ്റവാളി ആകുന്നില്ല കോടതി ഒരു നിഗമനത്തിൽ എത്തുമ്പോൾ അല്ലേ കുറ്റവാളി ആണോ എന്ന് തീരുമാനിക്കേണ്ടത് മന്ത്രി പറഞ്ഞു.
അന്വേഷണത്തെ സ്വാധീനിക്കുന്ന ഒരു സ്ഥാനമല്ല എംഎൽഎ സ്ഥാനമെന്നും തുടർനടപടിയിലേക്ക് പോയതിനുശേഷം അല്ലേ ചർച്ച ചെയ്തിട്ട് കാര്യമുള്ളൂ. ഒളിവിപ്പോയ സിദ്ദീഖിനായി ശക്തമായ അന്വേഷണം നടക്കുകയായെന്നും മന്ത്രി വ്യക്തമാക്കി.മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തമായി തുടരുകയാണ്.
ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുകേഷിനെ അറസ്റ്റ് ചെയ്തത്. മരട് പൊലീസാണ് നടിയുടെ പരാതിയില്‍ മുകേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മുകേഷടക്കം സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെയായിരുന്നു നടി ആരോപണം ഉന്നയിച്ചത്.



