കൈരളി ടി വി ചെയർമാൻ മമ്മൂട്ടി സി പി എം ബന്ധം ഉപേഷിക്കുമെന്ന് ചെറിയാൻ ഫിലിപ്പ് പറയുന്നു. സി പി എം പല ആവശ്യങ്ങൾക്കായി കാൽ നൂറ്റാണ്ടോളം അദ്ദേഹത്തെ ഉപയോഗിച്ചിട്ടുണ്ട്, എന്നാൽ അതിന്റെതായ ഒരു പരിഗണനയും അദ്ദേഹത്തിന് കൊടുത്തിട്ടില്ല എന്നും ചെറിയാൻ ഫിലിപ്പ് തന്റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ പറയുന്നു.
ദേശീയ തലത്തിൽ അദ്ദേഹത്തിന് ലഭിക്കേണ്ട അർഹമായ അംഗീകാരം പലപ്പോഴും ലഭിക്കാതെ പോയത് സി.പി.എം ബന്ധത്തിന്റെ പേരിലാണ്. സാഹിത്യ, സിനിമ, കലാ രംഗങ്ങളിൽ സി.പി.എം സഹയാത്രികരായിരുന്ന പലരും പാർട്ടിയുമായി അകൽച്ചയിലാണ്. പാർട്ടി വേദികളിൽ പ്രത്യക്ഷപ്പെടാൻ മിക്കവർക്കും ഭയമാണ്.എം.എൽ.എ മാരായിരുന്ന മഞ്ഞളാംകുഴി അലി, അൽഫോൻസ് കണ്ണന്താനം എന്നിവർ സി.പി.എം ബന്ധം അവസാനിപ്പിച്ചത് പാർട്ടി നേതാക്കളുടെയും അണികളുടെയും പീഢനം സഹിക്കാൻ വയ്യാതെയാണ്.
മുസ്ലീം ലീഗിൽ ചേർന്ന അലി പിന്നീട് സംസ്ഥാന മന്ത്രിയും ബി.ജെ.പിയിൽ ചേർന്ന അൽഫോൻസ് കേന്ദ്ര മന്ത്രിയുമായി.ഇപ്പോൾ കെ ടി ജലീൽ അൻവറിന്റെ പാത പിന്തുടരുമെന്നതിൽ തീർച്ചയാണ് ചെറിയാൻ ഫിലിപ്പ് പറയുന്നു.



