പി വി അൻവർ തീ കൊള്ളികൊണ്ട് തല ചൊറിയുന്നു സി പി എം കേന്ദ്ര കമ്മറ്റി അംഗം എ കെ ബാലൻ പറയുന്നു. അൻവർ മത വിശ്വാസത്തെ ദുരുപയോഗം ചെയ്യുകയാണ്. അഞ്ചു നേരം നിസ്കരിക്കുന്നതുകൊണ്ടാണ് പക വീട്ടുന്നതെന്ന് ആക്ഷേപം പച്ചക്കള്ളം. ആരും നിസകരിക്കുന്നത് എതിരല്ല. കള്ളനാക്കാൻ മുഖ്യമന്ത്രി ശ്രമിച്ചുവെന്നും ആക്ഷേപം ഉയർത്തുന്നു. അൻവർ പറഞ്ഞ നാല് കാര്യങ്ങളിലും അന്വേഷണം നടക്കുകയാണ്.
ഈ തുറുപ്പ് ചീട്ട് അൻവർ പ്രയോഗിക്കുമെന്ന് അറിയാമായിരുന്നു. മികച്ച ഉദ്യോഗസ്ഥരെ വച്ചാണ് ഇപ്പോൾ അന്വേഷണം അന്വേഷിക്കുന്നത്. റിപ്പോർട്ട് ഉടൻ വരും. അതുവരെ കാത്തിരിക്കാമായിരുന്നില്ലേ എന്നാണ് എ കെ ബാലൻ പറയുന്നത്.അൻവറിന്റെ നീക്കത്തിന് പിന്നിൽ എന്തോ ഗൂഢാലോചന ഉണ്ട്.
പിണറായിയുടെ പ്രതിച്ഛായ മത ന്യൂനപക്ഷങ്ങൾക്കിട യില്‍ തകർക്കാനാണ് അന്‍വറിന്‍റെ ഈ ശ്രമം. ജീവൻ പണയം വച്ച് അവർക്കൊപ്പം നിന്നയാളാണ് മന്ത്രി പിണറായി. തലശേരി, മാറാട് കലാപങ്ങളിൽ ഇടപെടൽ നടത്തിയത് പിണറായി വിജയനാണ് . അതുകൊണ്ടു ഇതൊന്നും മന്ത്രി പിണറായിയേയും, ഇടത് പക്ഷത്തേയും തകർക്കാനാവില്ല ബാലൻ പറഞ്ഞു.



