കൂത്തുപറമ്പ് വിപ്ലവത്തിന് ശേഷം പലപ്പോഴും ഭരണത്തിൽ വന്ന പാർട്ടി എപ്പോഴെങ്കിലും പുഷ്പനെ ഒരു വിദഗ്‌ധ ചിക്ത്സ നേടികൊടുത്തോ? ചോദ്യവുമായി നടൻ ജോയ് മാത്യു. നടൻ തന്റെ സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിൽ പറയുന്നു. ഏറെ വിഷമം തോന്നിയ ഒരു ദിവസം എന്ന് പറഞ്ഞാല്‍ പാര്‍ട്ടി വിശ്വാസികള്‍ സംശയിക്കും. അത് സ്വാഭാവികം. എന്നാല്‍ മൂന്ന് പതിറ്റാണ്ട് തീര്‍ത്തും ശയ്യാവലംബിയായിരുന്ന പുഷ്പന്‍ എന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ മരണത്തിനു കീഴടങ്ങിയപ്പോള്‍ പാര്‍ട്ടിക്കാര്‍ക്കല്ലാത്തവര്‍ക്കും ശരിക്കും വിഷമം തോന്നി,
ഏതു വിപ്ലവത്തിന് വേണ്ടിയാണ് പുഷ്പൻ ജീവിക്കുന്ന രക്തസാക്ഷിയായത്? ആർക്കുവേണ്ടിയാണ് അയാൾ പൊരുതി വീണത്? എന്നിട്ട് ആ പ്രസ്ഥാനം എന്താണ് നേടിയത്. അന്നത്തെ കൊടും ശത്രു എംവിആര്‍ പിന്നീട് അവര്‍ക്കും വേണ്ടപ്പെട്ടയാളായി. അത്രേയുള്ളു രാഷ്ട്രീയ അന്ധകാരത്തിന്റെ കാലദൈർഘ്യം.
കൂത്തുപ്പറമ്പ് വിപ്ലവത്തിന് ശേഷം പലപ്പോഴായി അധികാരത്തില്‍ വന്ന പാര്‍ട്ടി എപ്പോഴെങ്കിലും പുഷ്പന് ഒരു വിദഗ്ധ ചികിത്സ ലഭ്യമാക്കിയോ? മൂലക്കുരുവിനും മലബന്ധത്തിനും വരെ ചികിത്സക്ക് അമേരിക്കയിലേക്ക് പായുന്ന നേതാക്കള്‍ ഒരിക്കലെങ്കിലും പുഷ്പനെ വിദേശചികിത്സക്ക് കൊണ്ടുപോകാന്‍ മനസ്സ് കാണിച്ചിരുന്നോ ?അതിനു തടസ്സം പണം ആയിരുന്നെങ്കില്‍ പുഷ്പന്റെ ചികിത്സാര്‍ത്ഥം എന്ന് ഒരു ചെറിയ പ്രസ്താവനയെങ്കിലും നടത്തിയിരുന്നെങ്കില്‍ ചരിത്രം മാറിയേനെ,
പാര്‍ട്ടിക്കാര്‍ അല്ലാത്തവര്‍ പോലും പുഷ്പനെ തുണച്ചേനേ. പകരം ശയ്യാവലംബിയായ പുഷ്പന്റെ കട്ടിലിനു ചുറ്റും പാട്ടുപാടി നൃത്തം വെക്കുന്ന കോമാളിത്തത്തിലേക്ക് പാര്‍ട്ടി അധഃപതിക്കില്ലായിരുന്നു.ഇപ്പറഞ്ഞതിലൊന്നും വഴിപോക്കനായ എനിക്കൊരു കാര്യവുമില്ല. എന്നിരിക്കിലും ഇപ്പോള്‍ സിപിഎം എന്ന പാര്‍ട്ടി എത്തിനില്‍ക്കുന്ന അവസ്ഥ നമുക്ക് കാണിച്ചുതരുന്ന മനോവികാരത്തിന്റെ അടിത്തറ ഇതൊക്കെയാണ്. അധികാരം തലയ്ക്ക് പിടിക്കുന്നത് നല്ലതാണ് പക്ഷെ അത് ഒരു വ്യക്തിയുടെ ആഗ്രഹം എന്നനിലക്കല്ല മറിച്ച് പാര്‍ട്ടിയുടെ ഇച്ഛ എന്നനിലക്കായിരിക്കണം.
ഒരു കാര്യം മാത്രം പറഞ്ഞവസാനിപ്പിക്കുന്നു. ഒറ്റുകാരെ പുറത്തെറിയുക. മുറ്റം തൂത്തുവാരുക. അപ്പോള്‍ ചില പൊളിഞ്ഞ വിഗ്രഹങ്ങളും അതില്‍ പെട്ടേക്കാം. മടിക്കാതെ എടുത്ത് ചവറ്റു കൊട്ടയിലേക്കിട്ടേക്കുക. ഒപ്പം നിന്ന് ചതിച്ചവരെ, ചതിക്കുന്നവരെ, തിരിച്ചറിയുക. നമുക്ക് ഇനിയും വഴക്കടിക്കാം. താന്‍ വിശ്വസിച്ച പ്രസ്ഥാനത്തിനു വേണ്ടി സമാനതകളില്ലാത്ത സഹനത്തിലൂടെ മൂന്നു പതിറ്റാണ്ട് കടന്നു പോയ പുഷ്പന് ആദരാഞ്ജലികള്‍.



