താൻ ചെയ്യ്തത് എന്തെന്ന് ദൈവത്തിനും, അവിടെ നിന്ന ആളുകൾക്കും അറിയാം; അർജുന്റെ കുടുംബം നടത്തിയ വിമർശനങ്ങളോട് പ്രതികരിച്ചു ,ഈശ്വർ മാൽപെ 

തനിക്കെതിരെ കേസെന്നത് വ്യാജ പ്രചരണമെന്നത് കർണ്ണാടകയിലെ  പ്രധാന മുങ്ങൽ വിദഗ്ദ്ധനായ ഈശ്വർ മാൽപെ, ഷിരൂരിലെ തെരച്ചിൽ നടപടികളിലെ ഒരു തരത്തിലും ഉള്ള വിവാദത്തിനും താൻ ഇല്ലന്ന് ഈശ്വർ മാൽപെ പറയുന്നു. താൻ ചെയ്യ്തത് എന്തെന്ന്…

തനിക്കെതിരെ കേസെന്നത് വ്യാജ പ്രചരണമെന്നത് കർണ്ണാടകയിലെ  പ്രധാന മുങ്ങൽ വിദഗ്ദ്ധനായ ഈശ്വർ മാൽപെ, ഷിരൂരിലെ തെരച്ചിൽ നടപടികളിലെ ഒരു തരത്തിലും ഉള്ള വിവാദത്തിനും താൻ ഇല്ലന്ന് ഈശ്വർ മാൽപെ പറയുന്നു. താൻ ചെയ്യ്തത് എന്തെന്ന് ദൈവത്തിന് അറിയാം അതുപോലെ അവിടെ കണ്ടു നിന്നവർക്കും അറിയാം. ഒരുതരത്തിലുമുള്ള പ്രശസ്‌തിക്കു വേണ്ടിയല്ല താൻ ചെയ്യ്തത്. കഴിഞ്ഞ ദിവസം അർജുന്റെ കുടുംബം നടത്തിയ വിമർശനങ്ങളോട് പ്രതികരിക്കുകയാണ്  ഈശ്വർ മാൽപെ.

കൂടാതെ യു ട്യൂബിൽ നിന്നും കിട്ടുന്ന വരുമാനം താൻ നടത്തുന്ന ആംബുലൻസ് സർവീസിനാണ് കൊടുക്കുന്നത്. കഴിഞ്ഞ ദിവസം മനാഫിനെതിരെയും അർജുന്റെ കുടുംബം രംഗത്ത് എത്തിയിരുന്നു,  അർജുന്റെ പേരിൽ മനാഫ് പണം സ്വീകരിച്ചെന്നും യുട്യൂബ് ചാനലിലൂടെ വ്യൂവേഴ്സിനെ കൂട്ടാനാണ് ശ്രമിച്ചെന്നുമാണ് കുടുംബത്തിൻ്റെ ആരോപണം. അതേസമയം, ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബം ആരോപണം ഉന്നയിച്ചതിന് പിറകെ മനാഫ് ഇന്ന് പൊതു പരിപാടിയിൽ പങ്കെടുക്കും.

കോഴിക്കോട് മുക്കത്തെ ഒരു സ്കൂൾ നൽകുന്ന സ്വീകരണ പരിപാടിയിലാണ് മനാഫ് പങ്കെടുക്കുന്നത് ,  രാവിലെ പത്തുമണിക്കാണ് പരിപാടി. അവിടെ മനാഫ് പ്രതികരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മനാഫിനെതിരെ ഗുരുതര ആരാപോണങ്ങളാണ് അർജുന്റെ കുടുംബം ഉന്നയിച്ചത്. കുടുംബത്തിന്റെ വൈകാരികത ചൂഷണം ചെയ്യുന്നത് നിർത്തണമെന്ന് കാലുപിടിച്ച് പറഞ്ഞിരുന്നതായും ഇനിയും നിർത്തിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അർജുന്റെ കുടുംബം വ്യക്തമാക്കി.

ഇമോഷനെ വിറ്റ് എല്ലാം ഒരാൾ ആണ് നടത്തിയത് എന്ന് സ്ഥാപിക്കുകയാണ്.  നിർത്തിയില്ലെങ്കിൽ മനാഫിനെതിരെ നിയമ നടപടി സ്വീകരിക്കും. പല ഫണ്ടുകളും അയാൾക്ക് ലഭിച്ചിട്ടുണ്ട്. ഞങ്ങൾക്ക് പൈസ വേണ്ട. ഞങ്ങൾ ആരോടും പണം ആവശ്യപ്പെട്ടില്ല. ആരും പണം കൊടുക്കരുത്. മനാഫ് ഫണ്ട് പിരിവ് നടത്തിയെന്നല്ല പറയുന്നത്. പലരും അദ്ദേഹത്തിന്റെ കയ്യിൽ പണം നൽകുന്നതായി അറിഞ്ഞിട്ടുണ്ട്. അങ്ങനെ ആരും പണം കൊടുക്കരുതെന്നാണ് പറയുന്നത്.

Leave a Reply