രത്തൻ ടാറ്റ അന്തരിച്ചു; ഔദ്യോഗിക ബഹുമതികളോട് രാജ്യം ഇന്ന് വിട നൽകും 

വ്യവസായിയും, ടാറ്റ സൺസ് ചെയർമാനുമായ രത്തൻ ടാറ്റ (86 )അന്തരിച്ചു. രക്തസമ്മര്ദം കുറഞ്ഞു അവശനായ അദ്ദേഹത്തെ തിങ്കളാഴ്ച്ച പുലർച്ചയാണ് മുംബയിലെ ഒരു സ്വകര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയവേ ആണ് അദ്ദേഹത്തിന് പെട്ടന്ന്…

വ്യവസായിയും, ടാറ്റ സൺസ് ചെയർമാനുമായ രത്തൻ ടാറ്റ (86 )അന്തരിച്ചു. രക്തസമ്മര്ദം കുറഞ്ഞു അവശനായ അദ്ദേഹത്തെ തിങ്കളാഴ്ച്ച പുലർച്ചയാണ് മുംബയിലെ ഒരു സ്വകര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയവേ ആണ് അദ്ദേഹത്തിന് പെട്ടന്ന് ആരോഗ്യനില വഷളായത്. അതിന് തുടർന്നാണ് അന്ത്യം സംഭവിച്ചതും,

അദ്ദേഹത്തിന് ഇന്ന് ഔദ്യോഗിക ബഹുമതികളോട് രാജ്യം വിട നൽകും. രാവിലെ 10 മുതല്‍ നാലു വരെ സൗത്ത് മുംബൈയിലെ എന്‍സിപിഎ യിൽ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെക്കുമെന്ന് ടാറ്റാ ഗ്രൂപ്പ് അറിയിച്ചു. അതിനു ശേഷം മൃതദേഹം സംസ്‌കാരത്തിനായി വോർളി ശ്മശാനത്തിലേക്ക് കൊണ്ടുപോകു൦ . രത്തൻ ടാറ്റയുടെ നിര്യാണത്തെ തുടർന്ന് മഹാരാഷ്ട്ര സർക്കാർ ഇന്ന് സംസ്ഥാന വ്യാപകമായി ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് വിനോദ പരിപാടികളും ഉണ്ടാകില്ല. ഇന്ന് നടക്കാനിരുന്ന സംസ്ഥാന സർക്കാരിൻ്റെ എല്ലാ പരിപാടികളും റദ്ദാക്കിയതായി മഹാരാഷ്ട്ര മന്ത്രി ദീപക് കേസർകർ അറിയിച്ചു.

Leave a Reply