മഞ്ചേശ്വരം കോഴക്കേസിൽ പുനഃപരിശോധന ഹർജി നല്കാൻ ഒരുങ്ങി സർക്കാർ. സർക്കാർ കെ. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയതിനെതിരേ ഹൈക്കോടതിയെ സമീപിക്കും. കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത് സി പി എം, ആർ എസ് എസ് അവിശുദ്ധ ബന്ധത്തിലാണ് ഇതെന്ന് പ്രതിപക്ഷത്തിന്റെ ആരോപണം. പ്രതിപക്ഷത്തിന്റെ ആരോപണത്തിനെതിരെയാണ് സർക്കാർ ഇങ്ങനൊരു നടപടി.കെ. സുരേന്ദ്രനെ രക്ഷിക്കാനായി ഒത്തുകളി നടന്നിട്ടുണ്ട് എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.
അതേസമയം സണ്ണി ജോസഫ്, സനീഷ്കുമാര് ജോസഫ്, സി.ആര്. മഹേഷ്. റോജി എം. ജോണ്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്കാണ് രേഖാമൂലം സര്‍ക്കാര്‍ കേസുമായി മുന്നോട്ടു പോകുന്നു എന്ന മറുപടി നൽകിയത്. കേസില്‍ കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായപ്പോള്‍ എന്തുകൊണ്ട് പുനഃപരിശോധനാ ഹര്ജിയുള്പ്പടെയുള്ള തുടര്‍നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നില്ല എന്നായിരുന്നു ചോദ്യം.
ഈ ചോദ്യത്തിനെതിരെ പ്രതിരോധിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തിയത്. മൂന്നു ഉപതിരഞ്ഞെടുപ്പുകള്‍ വരാനിരിക്കുന്ന സാഹചര്യത്തില്‍ മഞ്ചേശ്വരം കോഴക്കേസിലുള്ള ചര്‍ച്ചകള്‍ വളരെ നിർണ്ണായകരമാണ്. അതേസമയം കുറച്ചു ദിവസങ്ങൾക്ക് മുൻപ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഒന്നാം പ്രതിയായ മഞ്ചേശ്വരം നിയമസഭ തിരഞ്ഞെടുപ്പ് കോഴക്കേസിൽ സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളും കുറ്റവിമുക്തരാക്കിയത് സിപിഎം–ബിജെപി അവിശുദ്ധ ബന്ധത്തിലാണെന്ന ആരോപണവുമായി പ്രതിപക്ഷം എത്തിയിരുന്നത്



