നവീൻ ഒരു പാവമായിരുന്നു; അദ്ദേഹത്തിന്റെ മരണം വിശ്വസിക്കാൻ കഴിയുന്നില്ല, ദിവ്യ  എസ് അയ്യർ 

പത്തനംതിട്ട കളക്ടറേറ്റില്‍ വികാരനിര്‍ഭരമായ യാത്രയയപ്പാണ് തങ്ങളുടെ പഴയ സഹപ്രവര്‍ത്തകനായ നവീൻ ബാബുവിനെ സഹപ്രവർത്തകർ നൽകിയത്. ആ കൂട്ടത്തിൽ വിങ്ങിപൊട്ടിക്കൊണ്ടു മുന്‍ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ നവീന്‍ ബാബുവിന് അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. നവീന്‍ ഒരു…

പത്തനംതിട്ട കളക്ടറേറ്റില്‍ വികാരനിര്‍ഭരമായ യാത്രയയപ്പാണ് തങ്ങളുടെ പഴയ സഹപ്രവര്‍ത്തകനായ നവീൻ ബാബുവിനെ സഹപ്രവർത്തകർ നൽകിയത്. ആ കൂട്ടത്തിൽ വിങ്ങിപൊട്ടിക്കൊണ്ടു മുന്‍ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ നവീന്‍ ബാബുവിന് അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.

നവീന്‍ ഒരു പാവത്താനായിരുന്നുവെന്നും മരണം വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ദിവ്യ പറയുന്നു. ഒറ്റ കുടുംബവുമായാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്. ഒരു വീട്ടില്‍ കഴിയുന്നത് പോലെയാണ് ഞങ്ങള്‍ സംസാരിച്ചിരുന്നതും ഭക്ഷണം കഴിച്ചിരുന്നതും ജോലി ചെയ്തിരുന്നതുമെല്ലാം.ഞങ്ങളറിഞ്ഞ മനുഷ്യനെ കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ തനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല എന്നും ദിവ്യ പ്രതികരിച്ചു.

കാസര്‍കോട്ടേക്ക് ഡെപ്യൂട്ടി കളക്ടറായി പ്രൊമോഷന്‍ കിട്ടിയപ്പോള്‍ കലക്ടറേറ്റില്‍ വെച്ചാണ് അവസാനമായി നവീനെ കാണുന്നത്. അന്ന് ഞങ്ങള്‍ ഒരുമിച്ച് ഫോട്ടോഎടുത്തിരുന്നു , പിന്നെ കണ്ടില്ല, എങ്കിലും മെസ്സേജ് അയക്കുമായിരുന്നു, ഇനിയും ആ മനുഷ്യൻ ജീവനോടെയില്ല എന്നുള്ളത് വിശ്വസിക്കാൻ കഴിയുന്നില്ല ദിവ്യ പറയുന്നു.

 

Leave a Reply