പ്രതിപക്ഷ നേതാവ് വി ഡി സതീശനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ഡോ , പി സരിൻ. കോൺഗ്രസിന്റെ അധഃപതനത്തിന് കാരണം വി ഡി സതീശൻ, പാർട്ടിയെ ദുര്ബലപ്പെടുത്തിയത് തന്നെ സതീശൻ ആണെന്ന് സരിൻ ആരോപിച്ചു. ആദ്യമായി സതീശൻ നന്നായി സംസാരിച്ചത്കഴിഞ്ഞ ദിവസം നടന്ന വാർത്ത സമ്മേളനത്തിലാണ്. കോൺഗ്രെസ്സുകാരോട് ഒട്ടും ബഹുമാനമില്ലാ സതീശനെ പി സരിൻ പറഞ്ഞു.
ഞാനാണ് എല്ലാം എന്ന നിലപാടാണ് സതീശനെ, ധിക്കാരവും ധാർഷ്ട്യവുമാണ് സതീശന്. എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ പോകുന്നത്. എന്നാൽ 2026ൽ പച്ച തൊടാൻ പറ്റില്ലെന്ന് പി സരിൻ പറയുന്നു. ഞാനാണ് രാജ്യം എന്നപോലെ ഞാനാണ് പാർട്ടി എന്നാണ് സതീശന്റെ നിലപാട്. സതീശൻ പ്രതിപക്ഷ നേതാവായതിന്റെ പിന്നാമ്പുറം കഥകൾ മാധ്യമപ്രവർത്തകർ അന്വേഷിക്കുക അത് ശരിക്കും ഒരു അട്ടിമറി ആയിരുന്നു പി സരിൻ പറഞ്ഞു.
സതീശൻ ശ്രമിക്കുന്നത് സിപിഎം വിരുദ്ധമാത്രം. വടകരയിൽ ഷാഫിയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത് ബിജെപിയെ സഹായിക്കാനാണെന്ന് സരിൻ പറഞ്ഞു പാലക്കാട്ഉപതിരഞ്ഞെടുപ്പിന് കാരണം സതീശന്റെ നിലപാടാണ് എന്നും സരിൻ ആരോപിച്ചു.



