വ്യക്തി നിയയമങ്ങൾ കൊണ്ട് ശൈശവ വിവാഹനിരോധന നിയമത്തെ മരവിപ്പിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി .ജീവിതപങ്കാളിയെ സ്വതന്ത്രമായി തെരഞ്ഞെടുക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ് ശൈശവ വിവാഹത്തിലൂടെ നടക്കുന്നത് എന്ന് കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസ് ജെ.ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരും ബെഞ്ചിലുണ്ടായിരുന്നു. വ്യക്തി നിയമങ്ങള്‍ കൊണ്ട് ശൈശവ വിവാഹ നിരോധനനിയമം മരവിപ്പിക്കാനാകില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ശൈശവ വിവാഹം തടയുന്നതിനും പ്രായപൂര്‍ത്തിയാകാത്തവരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും അധികാരികള്‍ പ്രാധാന്യം നല്‍കണമെന്നും കോടതി പറഞ്ഞു.
ശൈശവവിവാഹ നിരോധന നിയമത്തെപ്പറ്റി ജനങ്ങളില്‍ അവബോധം വര്‍ധിപ്പിക്കണമെന്നും സമൂഹത്തിലെ ഓരോ വിഭാഗത്തേയും വ്യത്യസ്തമായ രീതിയില്‍ സമീപിക്കണമെന്നും കോടതി പറഞ്ഞു.



