ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സ്വകാര്യ വസതിയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം

ഇസ്രയേൽ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സ്വകാര്യ വസതിയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം. ലെബനനില്‍ നിന്നുള്ള ഒരു ഡ്രോണ്‍ ആക്രമണം ആണ് അദ്ദേഹത്തിന് വീടിനു നേരെ ഉണ്ടായത്, ഇന്ന് പുലർച്ചെയായിരുന്നു ഈ സംഭവം. മറ്റ്…

ഇസ്രയേൽ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സ്വകാര്യ വസതിയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം. ലെബനനില്‍ നിന്നുള്ള ഒരു ഡ്രോണ്‍ ആക്രമണം ആണ് അദ്ദേഹത്തിന് വീടിനു നേരെ ഉണ്ടായത്, ഇന്ന് പുലർച്ചെയായിരുന്നു ഈ സംഭവം. മറ്റ് രണ്ട് ഡ്രോണുകള്‍ സേന വെടിവെച്ചിട്ടിട്ടുണ്ടെന്നാണ് വിവരം,സെസറിയ നഗരത്തിലെ ഒരു കെട്ടിടത്തില്‍ ആക്രമണമുണ്ടായെങ്കിലും ആര്‍ക്കും വലിയ അപകടങ്ങളില്ല എന്നും സൈന്യം അറിയിക്കുന്നു,

വടക്കന്‍ ഇസ്രയേലില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നും ഇസ്രയേൽ സൈന്യം അറിയിച്ചു. ടെല്‍ അവിവ് പ്രദേശങ്ങളിലടക്കമാണ് നിര്‍ദേശം. ലെബനനില്‍ നിന്നുള്ള റോക്കറ്റ് ആക്രമണത്തിന്റെ മുന്നറിയിപ്പ് നല്‍കി വടക്കന്‍ അതിര്‍ത്തികളില്‍ സൈറണുകള്‍ മുഴങ്ങി.

Leave a Reply