എഡിറ്റർ ഷാജൻ സ്‌കറിയ അറസ്റ്റിൽ 

എഡിറ്റർ ഷാജൻ സ്‌കറിയ അറസ്റ്റിൽ , ഓൺ ലൈൻ ചാനലിലൂടെ അപകീർത്തിപ്പെടുത്തുന്ന എന്ന പരാതിയിലാണ്  മറുനാടൻ മലയാളി എഡിറ്റർ   ഷാജൻ സ്കറിയെ അറസ്റ്റ് ചെയ്യ്തത്. ശ്രീനിജൻ എംഎൽഎയുടെ പരാതിയിൽ  ഷാജൻ  സ്കറിയെ അറസ്റ്റ് രേഖപ്പെടുത്തി…

എഡിറ്റർ ഷാജൻ സ്‌കറിയ അറസ്റ്റിൽ , ഓൺ ലൈൻ ചാനലിലൂടെ അപകീർത്തിപ്പെടുത്തുന്ന എന്ന പരാതിയിലാണ്  മറുനാടൻ മലയാളി എഡിറ്റർ   ഷാജൻ സ്കറിയെ അറസ്റ്റ് ചെയ്യ്തത്. ശ്രീനിജൻ എംഎൽഎയുടെ പരാതിയിൽ  ഷാജൻ  സ്കറിയെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. എംഎൽഎക്കെതിരായ ജാതി അധിക്ഷേപത്തിൽ എളമക്കര പൊലീസാണ് ഷാജൻ  സ്കറിയക്കെതിരെ മുൻപ്  കേസെടുത്തത്.

പരാതിയിൽ ഷാജൻ സ്‌കറിയ, സിഇഒ ആൻ മേരി ജോർജ്, ചീഫ് എഡിറ്റർ ജെ റിജു എന്നിവരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.  ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യത്തിനായി ഷാജൻ സ്കറിയ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി മറുനാടൻ മലയാളി തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് ശ്രീനിജിൻ എംഎൽഎ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply