ഇസ്രായേൽ യുദ്ധത്തിന്റെ 381 ദിവസം. ലെബനോനിലെ ദഹിയ ജില്ലയെ ദഹിപ്പിക്കുവാൻ പോകുന്നു എന്ന് ഇസ്രായേൽ ഹിസ്ബുള്ളകൾക്ക് ഏറ്റവും വലിയ ഒരു മുന്നറിയിപ്പ് കൊടുത്തിരിക്കുകയാണ്. സൗദി വാർത്ത ഏജൻസിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പെട്ടന്ന് തന്നെ ജനങ്ങൾ അവരുടെ വീടുകൾ വിട്ട് ഓടിപ്പോകുവാൻ ഇസ്രായേൽ ആഹ്വാനം ചെയ്തിരിക്കുന്നു.
ഗാസയിൽ നിന്നും യുറോപ്പിലേക്ക് 1000 രോഗികളേ ഐക്യ രാഷ്ട്ര സഭ വിമാനത്തിൽ കൊണ്ടുപോയി. ഗാസയിൽ നിന്നും ഒരാളേ പോലും യൂറോപ്പിൽ കടത്തരുത് എന്ന് ഉന്നയിച്ച് ഇപ്പോൾ യൂറോപ്പിലും ബഹളം. ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തിയപ്പോൾ ഇസ്രായേൽ അതിന്റെ രൂക്ഷം ആയിട്ടുള്ള തിരിച്ചക്രമണം കൂട്ടക്കുരുതിയും മറ്റും നടത്തുന്നു. സൗദിയുടെ അൽ അഹദ് വാർത്ത ഏജൻസിയാണ് ഇങ്ങനെ വെളിപ്പെടുത്തിയിരിക്കുന്നത്. ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവിനെ ഇനി ഹിസ്ബുള്ള ഉന്നം വച്ചിട്ടുണ്ട് എങ്കിൽ ഒരു ജില്ല തന്നെ കത്തിച്ചു കളയും എന്നാണ് ഇസ്രായേൽ പറഞ്ഞിരിക്കുന്നത്.



