എ ഡി എം നവീൻ ബാബുവിന്റെ മരണം ആത്മഹത്യ തന്നെ, പോസ്റ്റുമോർട്ടം റിപ്പോർട്ട് പൊലീസിന് കൈമാറി, ശരീരത്തില്‍ മുറിവുകളോ, മറ്റ് പാടുകളോ ഇല്ലെന്നും,മരണം ആത്മഹത്യ തന്നെയാണെന്നും പോസ്റ്റ് മോർട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാൽ നവീൻ മരിച്ച കൃത്യമായ സമയം റിപ്പോര്‍ട്ടില്‍ ഇല്ല. ഏകദേശം പുലര്‍ച്ചെ 4.30നും 5.30നും ഇടയിലാണ് മരണം സംഭവിച്ചിരിക്കുക എന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.
കഴുത്തില്‍ കയര്‍ മുറുകിയാണ് മരണം സംഭവിച്ചതെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ശരീരത്തില്‍ മറ്റ് മുറിവുകളോ മറ്റൊരാളുടെ സാന്നിധ്യമോ സംശയിക്കാവുന്ന മറ്റ് ഘടകങ്ങളോ ഇല്ലെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്ട്ടില്സൂചിപ്പിച്ചിരുന്നു. സംഭവ ദിവസം വെളുപ്പിന് 4.58ന് നവീന്‍ കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് മെസേജ് അയച്ചിരുന്നു. ഭാര്യയുടെയും, മകളുടെയും ഫോണ്‍ നമ്പറായിരുന്നു അയച്ചത്. എന്നാല്‍ നവീന്റെ മരണ വിവരം പുറത്തുവന്നതിന് ശേഷമാണ് ഇരുവരും സന്ദേശം കണ്ടത്.



