കോൺഗ്രസിനെ പരിഹസിച്ചു മന്ത്രി മുഹമ്മദ് റിയാസ്, ഉറക്കത്തിൽ പോലും ബി ജെ പി ക്കെതിരെ പറയാതിരിക്കാൻ കെ പി എ സി അധ്യക്ഷൻ കെ സുധാകരനടക്കം മറ്റു നേതാക്കൾ ഗുളിക കഴിക്കുന്നുഎന്നും, കോൺഗ്രസിൽ നിന്ന് ഇടതുപക്ഷത്തേക്ക് ‘പ്രാണി’കളുടെ ഘോഷയാത്രയുണ്ടാവുമെന്നും പരിഹാസ രീതിയിൽ മന്ത്രി വ്യക്തമാക്കി. പാലക്കാട്ടെ കോൺഗ്രസിന്റെ കത്ത് പുറത്ത് വന്നത്, കോൺഗ്രസിലെ ആഭ്യന്തര തർക്കത്തിന്റെ ഭാഗമാണ്, സ്വന്തം പാർട്ടിയിൽ ഐക്യം ഇല്ലാത്ത ഇവരാണ് സർക്കാർ പ്രശ്നമാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിൽ നിന്നും ഇടതുപക്ഷത്തേക്ക് മുമ്പും ആളുകൾ വന്നിട്ടുണ്ട്. കെപിസിസി പ്രസിഡന്റിന്റെ ഭാഷ കടമെടുത്ത് പറഞ്ഞാൽ ഇടതുപക്ഷത്തേക്ക് പ്രാണികളുടെ ഘോഷയാത്രയുണ്ടാകും. ഇനിയും ഏറെപ്പേർ വരാനിരിക്കുന്നു, കാരണം അവർക്ക് കോൺഗ്രസിൽ നിൽക്കാനാകില്ല. കോൺഗ്രസിലെ മതനിരപേക്ഷ മനസുകൾ ഇടതുപക്ഷത്തേക്ക് എത്തും മുഹമ്മദ് റിയാസ് പറയുന്നു. കൂടാതെ പാലക്കാട് ഞങ്ങൾ ഒന്നാമതെത്തും. രണ്ടാം സ്ഥാനത്ത് യുഡിഎഫ് ആയിരിക്കും. യുഡിഎഫിനോടാണ് ഇടതുപക്ഷം മത്സരിക്കുന്നത്. ബിജെപി ചിത്രത്തിലില്ല. പാലക്കാട് ബിജെപിയെ ഉയർത്തുന്നത് കോൺഗ്രസാണ് എന്നും അദ്ദേഹം പറഞ്ഞു.



