സി പി ഐ എം പ്രവർത്തകൻ അഷറഫിനെ വധിച്ച കേസിലെ പ്രതികളായ 4 ആർ എസ് എസ് പ്രവർത്തകർക്ക് ജീവപര്യന്ത൦ . തലശേരി അഡീഷണൽ സെക്ഷൻ കോടതിയാണ് ശിക്ഷ വിധിച്ചത്, പ്രനു ബാബു, വി.ഷിജിൽ, ആർ.വി.നിധീഷ്, കെ.ഉജേഷ് എന്നിവരാണ് ഈ പ്രതികൾ. ഈ പ്രതികൾക്ക് 8 0,000 രൂപ പിഴയും കൂടി ജീവപര്യന്തത്തോടൊപ്പം കോടതി വിധിച്ചു.പിഴതുക അഷ്റഫിൻ്റെ കുടുംബത്തിന് നൽകണമെന്നാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്.
എട്ടു പ്രതികളുണ്ടായിരുന്ന കേസിൽ എം.ആർ.ശ്രീജിത്ത്, ടി.ബിജീഷ് എന്നിവരെ കോടതി വെറുതെ വിട്ടു. രണ്ടുപേർ വിചാരണയ്ക്കു മുമ്പ് മരിച്ചു. രാഷ്ട്രീയ വിരോധത്തെ തുടർന്ന് 2011 മേയ് 19നാണ് അഷ്റഫിനെ പ്രതികൾ ആക്രമിച്ചത്, അഷറഫ് ആശുപത്രിയിൽ ചികത്സയിൽ കഴയുകയാണ് മരണപ്പെട്ടത്.



