നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് പാർട്ടിയും, സർക്കാരും; മുഹമ്മദ് റിയാസ് 

നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് പാർട്ടിയും, സർക്കാരു൦ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു, ഈ കാര്യം മുൻപ് മുഖ്യ മന്ത്രിയും, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പറഞ്ഞിരുന്നു എന്നും മുഹമ്മദ്…

നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് പാർട്ടിയും, സർക്കാരു൦ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു, ഈ കാര്യം മുൻപ് മുഖ്യ മന്ത്രിയും, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പറഞ്ഞിരുന്നു എന്നും മുഹമ്മദ് റിയാസ് പറയുന്നു. അന്വേഷണം നടക്കുന്ന ഒരു കേസ് എന്ന നിലയിലും മന്ത്രി സഭയിലെ അംഗമെന്ന നിലയിലും കൂടുതൽ അഭിപ്രായ പ്രകടനങ്ങൾക്കില്ലെന്നും നീതി പുലരട്ടെയെന്നും മന്ത്രി പറഞ്ഞു.

മുൻകൂർ ജാമ്യം കോടതി തള്ളിയ സാഹചര്യത്തിൽ പി പി ദിവ്യ പൊലീസിന് മുന്നിൽ കീഴടങ്ങുമോ എന്ന ചോദ്യത്തിന് അത് തീരുമാനിക്കേണ്ടത് അവർ തന്നെയാണ് എന്നായിരുന്നു മന്ത്രിയുടെ   പ്രതികരണം. എന്നാൽ ദിവ്യയുടെ ജാമ്യാപേക്ഷ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് തള്ളിയിരുന്നു.
ആത്മഹത്യാപ്രേരണക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നായിരുന്നു കോടതി വ്യക്തമാക്കിയത് . അതേസമയം ഇന്ന് പി പി ദിവ്യ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങുവായിരുന്നു, 14 ദിവസങ്ങൾക്ക് ശേഷമുള്ള ഒരു കീഴടങ്ങൽ ആയിരുന്നു ഇത്.

Leave a Reply