വിഴിഞ്ഞത്തിനായി കേന്ദ്രസർക്കാർ നൽകിയ തുക വായ്‌പയാക്കി മാറ്റി; ഇതിന് പിന്നിൽ അദാനിയുടെ സമ്മർദ്ധം

വിഴിഞ്ഞത്തിനായി കേന്ദ്രസർക്കാർ നൽകിയ തുക വായ്‌പയാക്കി മാറ്റി ഇതിന് പിന്നിൽ അദാനിയുടെ സമ്മർദ്ധമെന്ന് സൂചന, 817 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് പലിശ സഹിതം തിരിച്ചടയ്ക്കണമെന്നാണ് കേന്ദ്ര സർക്കാർ ഉപാധിവെച്ചത്. ഇതോടെ ധനസഹായം ആവശ്യപ്പെട്ട്…

വിഴിഞ്ഞത്തിനായി കേന്ദ്രസർക്കാർ നൽകിയ തുക വായ്‌പയാക്കി മാറ്റി ഇതിന് പിന്നിൽ അദാനിയുടെ സമ്മർദ്ധമെന്ന് സൂചന, 817 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് പലിശ സഹിതം തിരിച്ചടയ്ക്കണമെന്നാണ് കേന്ദ്ര സർക്കാർ ഉപാധിവെച്ചത്. ഇതോടെ ധനസഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന് കത്ത് അയക്കുകയും ചെയ്യ്തിരുന്നു. എന്നാൽ ഇപ്പോൾ കേന്ദ്രസർക്കാരിന്റെ മലക്കം മറിച്ചിൽ വിഴിഞ്ഞം പദ്ധതി പ്രതിസന്ധിയിൽ ആകുന്ന അവസ്ഥയിലേക്കാണ് പോകുന്നത്.

ഒക്ടോബർ അവസാന ആഴ്ചയിലാണ് കേന്ദ്രസർക്കാരിന്റെ ഈ തീരുമാനത്തിന്റെ മിനിറ്റ്സ്  സംസ്ഥാന സർക്കാരിന് ലഭിക്കുന്നത്. കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ട്  വായ്പയായാണ് നല്‍കിയത് എന്നാണ് ഈ കത്തില്‍ പറയുന്നത്. അങ്ങനെയെങ്കിൽ പലിശയുൾപ്പെടെ 10,000 കോടി രൂപയോളം സർക്കാരിന് തിരിച്ചടക്കേണ്ടിവരും. അദാനിയാണ് ഈ നീക്കത്തിന്റെ പിന്നിലെന്നാണ് സംശയിക്കപ്പെടുന്നത്. മുൻപ് പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാകാൻ അദാനി ഗ്രൂപ്പ് വൈകിയിരുന്നു.

Leave a Reply